Advertisement

പിസി ജോർജ് യുഡിഎഫിലേക്ക്

January 10, 2019
Google News 0 minutes Read

പിസി ജോർജ് യുഡിഎഫിലേക്ക്. കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതാണ് അഭികാമ്യമെന്ന് കേരള ജനപക്ഷം നേതാവ് പി സി ജോർജ്. എൽഡിഎഎഫുമായും ബിജെപിയുമായും യോജിച്ച് പ്രവർത്തിക്കാൻ തയ്യാറല്ലെന്നും പി സി ജോർജ് കോട്ടയത്ത് പറഞ്ഞു.

യുഡിഎഫിലേയ്ക്ക് തിരിച്ചുപോകുമെന്ന സൂചനകൾ നേരത്തെ തന്നെ പിസി ജോർജ് നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പ് പറയാനാകില്ലെന്നാണ് പി സി ജോർജ് അന്ന് പറഞ്ഞത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരുടെ കൂടെ നിൽക്കണ മെന്ന് ചർച്ച ചെയ്തിട്ടില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വം ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമെന്നും പി.സി ജോർജ് ഡൽഹിയിൽ പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here