യു.എ.ഇയില്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ വരവേല്‍പ്പ്

യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദുബായ് വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പ്. പ്രവര്‍ത്തകരും അനുയായികളുമുള്‍പ്പെടെ നിരവധി പേരാണ് രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ എത്തിയത്.
Read Also: രാഹുല്‍ ദ്രാവിഡിന് ജന്മദിനം; ‘വന്‍മതിലി’ന്റെ 10 അപൂര്‍വ്വ റെക്കോര്‍ഡുകള്‍ അറിയാം
‘അഹ്‌ലാന്‍ രാഹുല്‍’ എന്ന ബോര്‍ഡും മറ്റു പൊക്കിപ്പിടിച്ചും നൂറുകണക്കിന് പേരാണ് ടെര്‍മിനലിനു പുറത്ത് തടിച്ചുകൂടിയത്. രാഹുലിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് വന്‍ സുരക്ഷയാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്. വിമാനത്താവളത്തില്‍ വച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഉമ്മന്‍ ചാണ്ടി എന്നിവര്‍ രാഹുലുമായി കൂടിച്ചേര്‍ന്നു.
വെള്ളിയാഴ്ച വൈകീട്ട് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ആദ്യ പരിപാടി. ഇവിടെ നടക്കുന്ന സമ്മേളനത്തില്‍ 25,0000 പ്രവര്‍ത്തകര്‍ പങ്കെടുക്കും. സാംസ്‌കാരിക സംഗമത്തിലെ മുഖ്യാതിഥിയും രാഹുല്‍ ഗാന്ധിയാണ്. ശനിയാഴ്ച അബുദാബിയില്‍ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി) ഒരുക്കുന്ന പരിപാടികളിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. അബുദാബിയിലെ ശൈഖ് സായിദ് പള്ളി, ദുബായിലെ ലേബര്‍ ക്യാമ്പ് എന്നിവിടങ്ങളിലും രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here