പ്രതിഷേധം കനത്തു; ശബരിമലയിലെത്തിയ യുവതികളെ തിരിച്ചിറക്കി

ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ രണ്ട് യുവതികളും മടങ്ങി. കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്തിന്‍റേയും ഷനിലയുടെയും മടക്കം. യുവതികളെ പൊലീസ് പമ്പയിലേക്ക് കൊണ്ടുപോയി. പൊലീസ് വാഹനത്തിലാണ് കൊണ്ടുപോയത്. ബലംപ്രയോഗിച്ചാണ് തിരിച്ചിറക്കിയതെന്ന് യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷന്മാര്‍ പറഞ്ഞു. കനത്ത പ്രതിഷേധം ഉണ്ടായതോടെ തിരിച്ചിറങ്ങണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു.
Read Also: ‘തല’യുടെ ഫിനിഷിംഗ് ടച്ചൊന്നും അങ്ങനെ പൊയ്‌പോവൂല്ല മോനെ; ട്രോളുകളില്‍ നിറഞ്ഞ് ധോണി
ശബരിമല ദര്‍ശനം നടത്തിയിട്ടെ തിരിച്ചിറങ്ങൂ എന്ന നിലപാടായിരുന്നു യുവതികള്‍ക്ക്. എന്നാല്‍, പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കുകയായിരുന്നു. പൊലീസിന്റെ നിയന്ത്രണത്തിനും അപ്പുറമായിരുന്നു പ്രതിഷേധം. അതിനാല്‍ തന്നെ യുവതികളെ പറഞ്ഞു മനസിലാക്കി തിരിച്ചിറക്കുകയായിരുന്നു പൊലീസ് ചെയ്തത്. മൂന്ന് മണിക്കൂറോളം യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് പ്രതിഷേധം കനക്കുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. ഒടുവില്‍ പൊലീസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി യുവതികള്‍ മലയിറങ്ങുകയായിരുന്നു. യുവതികള്‍ തിരിച്ചിറങ്ങിയതോടെ സംഘര്‍ഷാവസ്ഥയില്‍ അയവുവന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here