Advertisement

കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തീകരിച്ച പതിമൂന്ന് പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി നിർവഹിച്ചു

January 17, 2019
Google News 0 minutes Read
health minister kk shailaja inaugurated 13 projects completed at kottayam medical college

കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തീകരിച്ച പതിമൂന്ന് പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ നിർവഹിച്ചു. ആധുനിക കാത്ത് ലാബ് , ഓട്ടിസം സെൻറർ, റെറ്റിന യൂണിറ്റ് , കാൻസർ ശസ്ത്രക്രിയാ വിഭാഗം , നവീകരിച്ച ട്രോമാ വാർഡുകൾ, നെഫ്രോളജി ഐസിയു തുടങ്ങിയവയാണ് പ്രവർത്തനം ആരംഭിച്ചത്. അത്യാഹിതവിഭാഗത്തിൽ ലാപ്രോസ്കോപ്പിക് മെഷീനും, ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട് പുതുതായി നിർമ്മിക്കുന്ന ഹൗസ് സർജൻസ് ക്വാർട്ടേഴ്സ് , രണ്ടാംഘട്ട അത്യാഹിതവിഭാഗം, സ്ത്രീകളുടെ മെഡിക്കൽ വാർഡ്, എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും ചടങ്ങിൽ നടന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here