ബിന്ദുവിനും കനക ദുർഗയ്ക്കും സുരക്ഷ നൽകണം : സുപ്രീംകോടതി

ബിന്ദുവിനും കനക ദുർഗയ്ക്കും സുരക്ഷ നൽകണമെന്ന് സുപ്രീംകോടതി വിധി. ഇരുവരുടേയും സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.
ഹർജി പരിഗണിച്ച് ആദ്യം തന്നെ സുരക്ഷ എന്നത് മൗലികാവകാശമാണെന്ന് സുപീംകോടതി നിരീക്ഷിച്ചിരുന്നു. കേസ് 22 ന് മറ്റ് പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന സമയത്ത് വീണ്ടും പരിഗണിക്കും.
ജീവന് ഭീഷണി ഉണ്ടെന്ന ഹർജ്ജിയിലെ ആക്ഷേപത്തിലാണ് സുപ്രീംകോടതി വിശദമായ വാദം കേട്ട് വിധി പുറപ്പെടുവിച്ചത്. ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സുരക്ഷ നല്കാൻ സർക്കാരിനോട് നിർദേശിക്കണം എന്നും ശുദ്ധിക്രിയ നടത്തിയ തന്ത്രിയ്ക്ക് എതിരെ നടപടി എടുക്കണമെന്നും ഹർജ്ജിയിൽ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, ദർശനത്തിന് താൽപ്പര്യം അറിയിച്ച 51 യുവതികൾക്ക് സംരക്ഷണം നൽകിയെന്ന് സർക്കാർ സുപ്രീംകോടതിയെ അറയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here