വീല്‍ ചെയറിലിരുന്ന് നാദിയ മോഹന്‍ലാലിനോട്, ‘എന്നാല്‍ എന്നോട് പറ ഐ ലവ് യൂ’ (വീഡിയോ)

‘എന്നാ എന്നോട് പറ ഐ ലവ് യൂ’…മലയാളികള്‍ക്ക് ഏറെ സുപരിചിതമായ ഈ ലാലേട്ടന്‍ ഡയലോഗ് മോഹന്‍ലാലിനോട് നേരിട്ട് പറഞ്ഞതോടെ തന്റെ സ്വപ്‌നം സാധിച്ചതിന്റെ സന്തോഷത്തിലാണ് കുവൈത്തുകാരി നാദിയ. മുട്ടുകുത്തി മോഹന്‍ലാല്‍ തന്റെ മുന്നില്‍. നാദിയയ്ക്കത് വിശ്വസിക്കാനായില്ല. ഈ കുവൈത്തുകാരിയുടെ ചിരകാല അഭിലാഷമാണ് പൂവണിഞ്ഞത്.
ഭിന്നശേഷിക്കാരിയായ, വീല്‍ചെയറില്‍ ജീവിക്കുന്ന നാദിയയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിച്ചത് കുവൈത്തില്‍ നടന്ന ‘തിരനോട്ടം’ എന്ന സ്‌റ്റേജ് ഷോയ്ക്കിടെയായിരുന്നു. പിന്നാലെ വന്നു സവാരി ഗിരിഗിരിയും പോ മോനേ ദിനേശാ എന്നീ ജനപ്രിയ മോഹന്‍ലാല്‍ ഡയലോഗുകളും.
Read Also: പാലക്കാട് എം.ബി രാജേഷ് തന്നെ സ്ഥാനാര്‍ത്ഥിയായേക്കും; ബിജെപിക്ക് വേണ്ടി ശോഭാ സുരേന്ദ്രന്‍?
ജന്മനാ വൈകല്യമുള്ള മുപ്പത്തിയാറുകാരിയായ നാദിയ കുവൈത്ത് ഓയില്‍ കമ്പനിയുടെ കീഴിലുള്ള അഹമദി ആശുപത്രിയിലാണ് ജനിച്ചത്. മാതാപിതാക്കള്‍ ആരെന്നറിയില്ല. നേഴ്‌സുമാരുടെ പരിചരണത്തിലായിരുന്നു വളര്‍ന്നത്. മലയാളി നഴ്‌സുമാരില്‍ നിന്നുമാണ് നാദിയ മലയാളം പഠിച്ചത്. അതോടെ മലയാള സിനിമകളിലൂടെ കടുത്ത ലാല്‍ ആരാധികയാവുകയായിരുന്നു.
പരസ്പരം സ്‌നേഹോപഹാരങ്ങള്‍ കൈമാറിയതോടൊപ്പം നെറുകയില്‍ ഒരു മുത്തം നല്‍കിയാണ് ലാല്‍ നാദിയയോടുള്ള വാത്സല്യം അറിയിച്ചത്. തന്നോടൊപ്പം ഒരു ഫോട്ടോ എന്ന നാദിയയുടെ ആഗ്രഹവും മോഹന്‍ലാല്‍ സാധിച്ചുകൊടുത്തു. ഫിബ്രവരി മൂന്ന് ഞായറാഴ്ച വൈകീട്ട് 5.30ന് ഫ്‌ളവേഴ്‌സ് ടി.വി ‘തിരനോട്ടം’ എന്ന ഈ സ്‌റ്റേജ് ഷോ സംപ്രേഷണം ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here