ഇന്ന് ദേശീയ ബാലികാദിനം

രാജ്യം ഇന്ന് പെണ്‍കുട്ടികളുടെ ദിനമായി ആചരിക്കുന്നു. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനുമാണ് ഒക്ടോബര്‍ 11 അന്താരാഷ്ട്ര ബാലികാദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 2012 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഇങ്ങനെയൊരു ദിനം ആചരിക്കാന്‍ തുടങ്ങിയത്.
ഒക്ടോബര്‍ 11 നാണ് അന്താരാഷ്ട്ര ബാലികാദിനമെങ്കിലും ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ ദിനമായി ആചരിക്കുന്നത് ജനുവരി 24 നാണ്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി 1966 ജനുവരി 24 നാണ് ചുമതലയേറ്റത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ബാലികാദിനമായി ജനുവരി 24 ന് ആചരിക്കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ 2008 മുതലാണ് ഇത് നിലവില്‍ വന്നത്. ലിംഗ വിവേചനമാണ് ഇന്ന് പെണ്‍കുട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇന്ത്യയില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ പോലും കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ് ദേശീയ ബാലികാദിനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here