അമ്മയെ വിവാഹം കഴിപ്പിക്കാന്‍ മകന്‍; സോഷ്യല്‍ മീഡിയയില്‍ കയ്യടി

സോഷ്യല്‍ മീഡിയയില്‍ വൈറലായി പാകിസ്ഥാനില്‍ നിന്നുള്ള ഒരു അമ്മയും മകനും. അമ്മയെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ച മകന്റെ ട്വീറ്റിനാണ് സോഷ്യല്‍ മീഡിയയുടെ പ്രശംസ. 23 വര്‍ഷമായി വിവാഹ ബന്ധം വേര്‍പ്പെട്ടു കഴിയുന്ന അമ്മയെ മറ്റൊരു വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് യുവാവ്.
@GM491 എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് അമ്മയെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചതായി മകന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. യുവാവിന്റെ ട്വീറ്റ് ഇങ്ങനെ: “കഴിഞ്ഞ 23 വര്‍ഷമായി എന്റെ അമ്മ വിവാഹമോചിതയാണ്. വരുന്ന വെള്ളിയാഴ്ച ഞാന്‍ അമ്മയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചു. ഞാന്‍ ഇപ്പോള്‍ പക്വത നേടിയിരിക്കുന്നു. സാമ്പത്തികമായി ഞാന്‍ സ്ഥിരത പ്രാപിച്ചിരിക്കുന്നു. പ്രാര്‍ത്ഥനയില്‍ എല്ലാവരും ഞങ്ങളെ ഓര്‍ക്കണം”. ഇത്രനാള്‍ തനിക്കായി ജീവിച്ച അമ്മ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് മകന്റെ തീരുമാനം. ഈ ട്വീറ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഈ യുവാവിന് പ്രശംസകളെത്തി.
Congratulations! Wish her lots of happiness ❤
— Shehla Rashid شہلا رشید (@Shehla_Rashid) January 23, 2019
How wonderful. Best of luck to all of you; may your mum find happiness and peace in her new life. She has done an amazing job in how she has raised you.
— Abbas Nasir (@abbasnasir59) January 23, 2019
Also I don’t know how am I supposed to help you in this but if you needed any of it, I am here ?
— Nugget (@NineWunnWunn) January 23, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here