Advertisement

ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ സീസണ്‍ ഫൈവ് ; മുംബൈ സ്വദേശി ശിവശങ്കര്‍ കൃഷ്ണ വിജയി

3 hours ago
2 minutes Read

ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ സീസണ്‍ ഫൈവില്‍ മുംബൈ സ്വദേശി ശിവശങ്കര്‍ കൃഷ്ണയ്ക്ക് ഒന്നാം സ്ഥാനം. ആലപ്പുഴ സ്വദേശി നീഹാരയാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്. തൃശൂര്‍ സ്വദേശി സെബാ മൂണ്‍ ആണ് സെക്കന്റ് റണ്ണര്‍ അപ്പ്. കോഴിക്കോട് സ്വദേശി ആര്‍ജിത നാലാം സ്ഥാനവും കൊല്ലം സ്വദേശി ദേവതീര്‍ത്ഥ് അഞ്ചാം സ്ഥാനവും നേടി.

നടന്‍ ദിലീപ് സമ്മാനദാനം നിര്‍വഹിച്ചു. ഫ്‌ളവേഴ്‌സ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ചടങ്ങില്‍ പങ്കെടുത്തു. വിജയിയ്ക്ക് പത്ത് പവന്‍ സ്വര്‍ണമാണ് സമ്മാനം. ഫസ്റ്റ് റണ്ണര്‍ അപ്പിന് അഞ്ച് പവനും സെക്കന്‍ഡ് റണ്ണര്‍ അപ്പിന് മൂന്ന് പവന്‍ സ്വര്‍ണവും നാല്,അഞ്ച് സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതവുമാണ് സമ്മാനം.

Story Highlights : Flowers Top Singer Season Five; Mumbai native Shivshankar Krishna wins

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top