Advertisement

കോഴിക്കോട് ജനസാഗരമാക്കി ഫ്‌ളവേഴ്സ് മ്യൂസിക് അവാർഡ്സ്; മികച്ച ഗായകൻ സിദ്ധ് ശ്രീറാം, ​ഗായിക വൈക്കം വിജയലക്ഷ്മി

2 hours ago
1 minute Read

കോഴിക്കോടൻ മണ്ണിൽ പാട്ട് പെരുമഴ പെയ്യിച്ച് ഫ്‌ളവേഴ്‌സ് മ്യൂസിക് അവാർഡ്സ് 2025. കാലിക്കറ്റ് ട്രേഡ് സെന്ററിനെ ജനസാഗരമാക്കിയാണ് ഫ്‌ളവേഴ്സ് മ്യൂസിക് അവാർഡ്സ് നടന്നത്. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം കൈതപ്രത്തിന് സമ്മാനിച്ചു. മികച്ച ബാക്ക് ഗ്രൗണ്ട് സ്കോറിനുള്ള അവാർഡ് എ ആർ റഹ്മാന്. മികച്ച ഗായകൻ സിദ്ധ് ശ്രീറാമിനും മികച്ച ​ഗായികയ്ക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മിക്കും സമ്മാനിച്ചു. പോപ്പുലർ സിങ്ങർ അവാർഡ് ഹരിശങ്കറിന് സമ്മാനിച്ചു

മികച്ച സംഗീത സംവിധായകൻ ജേക്സ് ബിജോയ്ക്കും ജനപ്രിയ സം​ഗീത സംവിധായകനുള്ള പുരസ്കാരം ദിപു നൈനാൻ തോമസിനും ബെസ്റ്റ് ബാൻഡിനുള്ള പുരസ്കാരം പ്രോജക്റ്റ് മലബാറിക്കസി(സിതാര കൃഷ്ണകുമാർ&ടീം)നും ലഭിച്ചു.

പുരസ്‌ക്കാര രാവിനോപ്പം മലയാളത്തിലെ മുൻനിര ഗായകരുടെ പ്രകടനവും കൂടിയായതോടെ കാലിക്കറ്റ്‌ ട്രേഡ് സെന്ററിലെ വേദിയിൽ അക്ഷരാർത്ഥത്തിൽ പാട്ടുമഴ പെയ്തു. മലയാളത്തിലെ മുൻനിര സംഗീത പ്രതിഭകൾ ഒന്നിച്ച വേദിയിൽ ഇടവേളകളില്ലാതെ കാണികളെ ആവേശത്തിലാറാടിക്കാൻ പ്രതിഭകളുടെ വൻ നിര അണിനിരന്നു.

ഈ വർഷത്തെ മികച്ച ഗാനവുമായി സിദ് ശ്രീറാം തന്നെ നേരിട്ടെത്തിയതോടെ കാണികൾ ആവേശകൊടുമുടിയിലായി. ‌മധു ബാലകൃഷ്ണനും സിതാരാ കൃഷ്ണകുമാറും കെഎസ്‌ ഹരിശങ്കറും ശിവാങ്കി കൃഷ്ണകുമാറും ജെക്‌സ്‌ ബിജോയിയും മെ​ഗാ ഇവന്റിൽ പങ്ക് ചേർന്നു.

Story Highlights : Flowers Music Awards 2025 Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top