Advertisement

സംഘർഷത്തെ തുടർന്ന് പിരിച്ചുവിട്ട CPIM പൂണിത്തുറ ലോക്കൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

3 hours ago
1 minute Read
CPIM

സംഘർഷത്തെ തുടർന്ന് പിരിച്ചുവിട്ട സിപിഐഎം എറണാകുളം പൂണിത്തുറ ലോക്കൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. എറണാകുളം ജില്ലാ കമ്മിറ്റി അംഗം സി കെ മണി ശങ്കറിനെ പുതിയ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കഴിഞ്ഞ സമ്മേളന സമയത്ത് പാർട്ടി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടത്.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘടനം ഉണ്ടായത്. സംഭവം പാര്‍ട്ടിക്ക് ആകെ നാണക്കേടുണ്ടാക്കിയിരുന്നു. എറണാകുളം ജില്ലാ കമ്മിറ്റി നേരിട്ട് നടപടി സ്വീകരിച്ചിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ആറു പേരെയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു.

Read Also: ‘വീഴ്ച സംഭവിച്ചിട്ടില്ല’; ടി എൻ പ്രതാപന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

ജില്ലാ കമ്മിറ്റി നേരിട്ടായിരുന്നു ലോക്കല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. ഇപ്പോള്‍ ജില്ലാ കമ്മിറ്റി നേരിട്ട് ഇടപെട്ടാണ് പൂണിത്തുറ ലോക്കല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചിരിക്കുന്നത്. 11 പേരാണ് ലോക്കല്‍ കമ്മിറ്റിയില്‍ ഉള്ളത്. ലോക്കൽ കമ്മിറ്റി യോഗത്തിലുണ്ടായ തർക്കങ്ങളെ തുടർന്ന് പേട്ട ജങ്ഷനിൽ നടുറോഡിൽ പാർട്ടിക്കാർ തമ്മിലടിച്ചത്. ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഒൻപതുപേർക്ക് പരിക്കേറ്റിരുന്നു.

Story Highlights : CPIM Punithura local committee reorganized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top