Advertisement

‘വീഴ്ച സംഭവിച്ചിട്ടില്ല’; ടി എൻ പ്രതാപന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

3 hours ago
1 minute Read

തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ ടി എൻ പ്രതാപന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക തയ്യാറാക്കിയത് നിയമാനുസൃതമായാണ്. പരാതികൾ ഉണ്ടെങ്കിൽ ജനപ്രാധിതിനിത്യ നിയമപ്രകാരം ഹൈകോടതിയെ സമീപിക്കുകയാണ് വേണ്ടത്. തങ്ങൾക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.

സുരേഷ് ഗോപി വ്യാജ രേഖകൾ ഉപയോഗിച്ച് തൃശൂരിൽ വോട്ട് ചേർത്തെന്നായിരുന്നു ടിഎൻ പ്രതാപന്റെ പരാതി. അതേസമയം പരാതിയിൽ ടി എൻ പ്രതാപന്റെ മൊഴിയെടുക്കും. സിറ്റി പൊലീസ് കമ്മീഷണർക്ക് തിങ്കളാഴ്ച വിവരങ്ങൾ കൈമാറാൻ നോട്ടീസ് നൽകി. വ്യാജരേ സത്യവാങ്മൂലം നൽകി വോട്ട് ചേർത്തതിൽ സുരേഷ് ​ഗോപിക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു ടിഎൻ പ്രതാപന്റെ ആവശ്യം. വ്യാജരേഖ ചമച്ചു എന്നും വ്യാജ സത്യവാങ്മൂലം നൽകിയെന്നും ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണർക്കായിരുന്നു ; ടി എൻ പ്രതാപൻ പരാതി നൽകിയിരുന്നത്.

Read Also: വോട്ട് കൊള്ള ആരോപണം; ‘ശരിയായ സമയത്ത് പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നെങ്കിൽ തിരുത്താൻ കഴിയുമായിരുന്നു’; തിരഞ്ഞെടുപ്പ് കമ്മിഷൻ

ഇരട്ട വോട്ടുകൾ സഹിതം ഉള്ള ക്രമക്കേടുകൾക്കെതിരെ കോടതിയിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ടി എൻ പ്രതാപൻ വ്യക്തമാക്കിയിരുന്നു. സിറ്റി പൊലീസ് കമ്മീഷണർക്ക് ഇക്കാര്യങ്ങൾ കൂടി ഉന്നയിച്ചാണ് പരാതി നൽകിയത്. വരണാധികാരിയായ ജില്ലാ കളക്ടറുടെ കയ്യിൽ പ്രാഥമിക വിവരങ്ങൾ തേടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷണർ അറിയിച്ചതായി ടി എൻ പ്രതാപൻ പറഞ്ഞു.

Story Highlights : Election Commission reply to TN Prathapan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top