കേരളക്കര കാത്തിരിക്കുന്ന മഹാസംഗീത പുരസ്‌കാര നിശ; ഫ്ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ്‌സ് ഇന്ന് കോഴിക്കോട്

കേരളക്കര കാത്തിരിക്കുന്ന മഹാസംഗീത പുരസ്‌കാര നിശ ഫ്ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ്‌സ് ഇന്ന് കോഴിക്കോട്. സിനിമാ-സംഗീത ലോകത്തെ താരങ്ങള്‍ ഒന്നിക്കുന്ന പുരസ്‌കാര രാവ് സംഗീതപ്രേമികള്‍ക്ക് ഇന്നോളം കണ്ടിട്ടില്ലാത്ത പുത്തന്‍ അനുഭവം സമ്മാനിക്കും. പരിപാടിയുടെ സൗജന്യ ടിക്കറ്റുകള്‍ എരഞ്ഞിപ്പാലത്തെ ഫ്ളവേഴ്സ്-ട്വന്റിഫോര്‍ റീജിയണല്‍ ഓഫീസില്‍ നിന്ന് ലഭ്യമാകും.
മലയാളസംഗീതലോകം ഒരൊറ്റ വേദിയില്‍ ഒന്നിക്കുന്ന പരിപാടിയാണ് ഫ്ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2025. കോഴിക്കോട് കാലിക്കറ്റ് ട്രെഡ് സെന്ററില്‍ വൈകീട്ട് 4 മുതലാണ് കാണികള്‍ക്ക് പ്രവേശനം. വിവിധ ക്യാറ്റഗറികളില്‍ മലയാളത്തിലെ ഏറ്റവും മികച്ച സംഗീത പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങാന്‍ താരങ്ങളെത്തും.
പ്രശസ്ത സിനിമ പിന്നണി ഗായകരായ സിദ് ശ്രീറാം,മധു ബാലകൃഷ്ണന്‍,ഹരിശങ്കര്‍,സിത്താര കൃഷ്ണകുമാര്‍, വൈക്കം വിജയലക്ഷ്മി, സൂരജ് സന്തോഷ്, ശിവാങ്കി കൃഷ്ണകുമാര്‍ സംഗീത സംവിധായകര്‍ എം ജയചന്ദ്രന്‍,ജയ്ക്‌സ് ബിജോയ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ദിപു നൈനാന്‍ തോമസ്, വിനായക് ശശികുമാര്‍, തുടങ്ങിയവര്‍ സംഗീത നിശക്ക് മാറ്റുകൂട്ടും. ഷെയിന്‍ നിഗവും പ്രകാശ് വര്‍മ്മയും പുരസ്‌ക്കാര രാവിന് താരപ്രഭയേകും.
Story Highlights : Flowers Music Awards today in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here