ട്വന്റിഫോര്‍- ഓക്‌സിജന്‍ തിരഞ്ഞെടുപ്പ് പ്രവചന മത്സരം: ഐ ഫോണ്‍ നേടിയത് രണ്ടുപേര്‍; പ്രോത്സാഹന സമ്മാനം 100പ്രേക്ഷകര്‍ക്ക്

.ട്വന്റിഫോര്‍- ഓക്‌സിജന്‍ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. എട്ടു മണിയ്ക്ക് വോട്ടെണ്ണല്‍ തുടങ്ങി 8.09 ന് ഫലം കൃത്യമായി പ്രവചിച്ച കെ പി നസ്ര എന്ന പ്രേക്ഷകയ്ക്കാണ് സമ്മാനം. വോട്ടെണ്ണല്‍ തുടങ്ങി കേവലം ഒന്‍പത് മിനിറ്റിനകം ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം പതിനൊന്നായിരത്തി എഴുപത്തി ഏഴെന്ന് കൃത്യമായി പ്രവചിച്ച അലീന മുഹമ്മദ് എന്ന പ്രേക്ഷകയ്ക്കും സമ്മാനമുണ്ട്. വിജയികള്‍ക്ക് ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പെര്‍ട്ട് നല്‍കുന്ന ഐ ഫോണ്‍ ആണ് സമ്മാനമായി ലഭിക്കുക. (24 news oxygen election prediction contest winners)
മൂന്ന് മുന്നണികളും കരുത്തനായ സ്വതന്ത്രനായ പി വി അന്‍വറും മത്സരരംഗത്തുണ്ടായിരുന്ന നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ ഫലം കൃത്യമായി പ്രവചിക്കുക എന്നത് അത്ഭുതകരമായ കാര്യം തന്നെയാണ്. ട്വന്റിഫോറില്‍ ഫലം ലൈവായി കണ്ട പ്രേക്ഷകരില്‍ നിരവധി പേര്‍ക്ക് ഫലം പ്രവചിക്കാനായി. രണ്ട് ലക്ഷത്തോളം ആളുകളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. വോട്ടെണ്ണല്‍ തുടങ്ങി അല്‍പ സമയം കഴിഞ്ഞപ്പോള്‍ തന്നെ ട്രെന്‍ഡ് മനസിലാക്കി കൂടുതല്‍ പേര്‍ ഫലം കൃത്യമായി പ്രവചിക്കാന്‍ തുടങ്ങി. ഇതില്‍ നൂറുപേര്‍ക്ക് പ്രോത്സാഹന സമ്മാനമായി ട്വന്റിഫോര്‍ കുടകളും അയയ്ക്കും. അതേസമയം, 100 പേരെ തിരഞ്ഞെടുത്ത മത്സരത്തിൽ ഡ്യൂപ്ലിക്കേറ്റ് എൻട്രി ഉണ്ടായതിനെ തുടർന്ന്, മറ്റൊരാളെ കണ്ടെത്തി 101-ാമത്തെ ആളായി ലിസ്റ്റിൽ ഉൾപ്പെടുത്തി.
Story Highlights : 24 news oxygen election prediction contest winners
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here