ഫ്രാന്‍സീസ് മാര്‍പാപ്പ പങ്കെടുത്ത പരിപാടിയില്‍ കന്യാസ്ത്രീകളുടെ മ്യൂസിക് ബാന്‍ഡ്; ആടിതിമിര്‍ത്ത് യുവജനങ്ങള്‍ (വീഡിയോ)

പാനമയില്‍ നടക്കുന്ന ലോകയുവജന സമ്മേളനത്തില്‍ കന്യാസ്ത്രീകളുടെ മ്യൂസിക് ബാന്‍ഡ്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ കന്യാസ്ത്രീകളുടെ പ്രകടനം കണ്ട് അമ്പരന്നു പോയി.
ചടുലതാളം കൊണ്ടും മനോഹരസംഗീതം കൊണ്ടും അവര്‍ ആസ്വാദകരെ കൈയിലെടുത്തു. ഫ്രാന്‍സീസ് മാര്‍പാപ്പയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ യുവജനസമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു പെറുവില്‍ നിന്നുള്ള ‘ദി സിസ്റ്റേഴ്‌സ് ഓഫ് സിയര്‍വാസ്’ എന്ന 11 അംഗ കന്യാസ്ത്രീ ബാന്‍ഡ്. സിയര്‍വാസ് എന്ന സ്പാനിഷ് വാക്കിന്റെ അര്‍ത്ഥം ‘സെര്‍വന്റ്‌സ്’ എന്നാണ്. ഈശോയ്ക്ക് വേണ്ടി ജോലി ചെയ്യുന്നവര്‍ എന്ന ആശയം ഉള്‍ക്കൊണ്ടാണ് തങ്ങളുടെ ബാന്‍ഡിന് ഇവര്‍ ഇത്തരമൊരു പേരിട്ടത്. 2014 ല്‍ രൂപീകരിച്ച ഈ ബാന്‍ഡിലുള്ള 11 കന്യാസ്ത്രീമാരും 20 നും 40 നും വയസിനിടയിലുള്ളവരാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here