ഗാന്ധിജിയെ ‘വെടിവച്ച്’ ഹിന്ദു മഹാസഭാ നേതാവ്; ചിത്രം വിവാദത്തില്‍
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിക്കെതിരെ പ്രതീകാത്മകമായി വെടിയുതിർത്ത് ഹിന്ദു മഹാസഭ. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയാണ് അലിഗഡിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിർത്തത്. വെടിയേറ്റ് കോലത്തിൽ നിന്ന് ചോര ഒഴുകുന്നതായുംചടങ്ങിൽ പ്രദർശിപ്പിച്ചു.
Read Also: ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയില്‍ രാഷ്ട്രം
വെടിയുതിർക്കുന്നതായി അഭിനയിച്ച ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി. രാജ്യമൊട്ടാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിനിടെയാണ് ഹിന്ദുമഹാസഭ പ്രകോപനപരമായ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിന്റെ ദൃശ്യങ്ങൾ ‘ടൈംസ് നൗ’ ചാനലാണ് പുറത്ത് വിട്ടത്.
മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട ജനുവരി 30 നെ നേരത്തെ ശൗര്യ ദിവസ് എന്ന പേരിലായിരുന്നു ഹിന്ദുമഹാ സഭ ആചരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി മധുരവിതരണവും നാഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണവും നേരത്തെ സംഘടന നടത്തിയിവന്നിരുന്നു. ഇതിന് പിറകെയാണ് ഇത്തവണ ഗാന്ധിജിയുടെ കോലത്തെ വെടിവനയ്ക്കുന്നതുൾപ്പെടെയുള്ള പരിപാടികളുമായി സംഘടന രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here