സംസ്ഥാന ബജറ്റ് നാളെ; കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രാധാന്യം

പ്രളയദുരന്തത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് നാളെ. നവകേരള നിര്‍മിതിക്ക് ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനങ്ങൾക്കായിരിക്കും ബജറ്റിൽ മുൻഗണന. ഏതെല്ലാം ഉത്പന്നങ്ങൾക്ക് മേലാകും പ്രളയസെസ് ഏർപ്പെടുത്തുകയെന്നും നാളെ അറിയാം.
Read Also: ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയില്‍ രാഷ്ട്രം
പിണറായി സർക്കാരിന്റെ നാലാമത്തെയും തോമസ് ഐസകിന്റെ പത്താമത്തെയും ബജറ്റ്. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമിതിക്കായി എന്താകും ഈ ബജറ്റിൽ കരുതി വെച്ചിട്ടുണ്ടാവുക. പുനര്‍നിര്‍മാണ പ്രവർത്തനങ്ങൾക്കായി തുക കണ്ടെത്താൻ ഏതെല്ലാം ഉത്പന്നങ്ങൾക്ക് മേലാകും സെസ് ഏർപ്പെടുത്തുക. ഉത്പന്ന വിലയുടെ മേലാണോ അതോ ജി.എസ്.ടിക്ക് മേലാണോ പ്രളയ സെസ് ഏര്‍പ്പെടുത്തുകയെന്നത് നിര്‍ണ്ണായകമാണ്.
Read Also: ‘വെടിയേറ്റ് വീഴുമ്പോള്‍ ഗാന്ധിജി ഹേ റാം എന്ന് പറഞ്ഞിരുന്നില്ല’: വെങ്കിട കല്യാണം
നിരവധി ചോദ്യങ്ങൾക്കുള്ള മറുപടി കൂടിയാണ് മന്ത്രി തോമസ് ഐസക് നാളെ അവതരിപ്പിക്കുന്ന ബജറ്റ്. നിത്യോപയോഗ സാധനങ്ങളെ പ്രളയ സെസിൽ നിന്ന് ഒഴിവാക്കിയേക്കും. നവകേരള നിർമാണത്തിനും പ്രളയ പുനർനിർമാണത്തിനുമാകും ബജറ്റിൽ പ്രാമുഖ്യമെന്ന് തോമസ് ഐസക് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ അർത്ഥത്തിൽ പ്രളയം കൂടുതൽ ദുരിതം വിതച്ച മേഖലകളിൽ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചേക്കും.
Read Also: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയ കലാപങ്ങള്‍ക്ക് സാധ്യത; യുഎസ് റിപ്പോര്‍ട്ട്
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ജനക്ഷേമ പദ്ധതികളും ബജറ്റിൽ ഇടം പിടിച്ചേക്കും. കിഫ്ബിയിൽ ഉൾപ്പെടുത്തിയും പദ്ധതി പ്രഖ്യാപനങ്ങൾ ഉണ്ടാകും. നികുതി പിരിവിലൂടെയുള്ള സാമ്പത്തിക വളർച്ചയും ലക്ഷ്യം വെക്കുന്നുണ്ട്. അതിനുള്ള നടപടികളും പ്രതീക്ഷിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here