രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെ

കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ് പ്രതി രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെ. രവി പൂജാരിയെ ഇന്ത്യയിൽ എത്തിയാലുടൻ കസ്റ്റഡിയിൽ എടുക്കുമെന്നും വിജയ് സാക്കറെ പറഞ്ഞു. രവി പൂജാരി കൊച്ചി ബ്യൂട്ടീ പാർലർ കേസിൽ മുഖ്യ പ്രതിയാണെന്നും വിജയ് സാക്കറെ പറഞ്ഞു.
അറുപതോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് രവി പൂജാരി. പതിനഞ്ച് കൊല്ലമായി രാജ്യം വിട്ട് നില്‍ക്കുന്ന കുറ്റവാളിയാണ്. സിനിമാ താരങ്ങളെ അടക്കം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതിയാണിയാള്‍.
കൊച്ചിയിൽ സിനിമാതാരം ലീനാ മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെ നടന്ന വെടിവെപ്പാണ് രവി പൂജാരിയുടെ പേരില്‍ അവസാനം പുറത്ത് വന്ന കേസ്. ഓസ്ട്രേലിയയില്‍ നിന്നാണ് രവി പൂജാരി തന്റെ അധോലോക നീക്കങ്ങള്‍ നടത്തിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here