അഗസ്റ്റ വെസ്റ്റ്ലാന്റ് അഴിമതി; ജാമ്യം തേടി ക്രിസ്റ്റ്യൻ മിഷേൽ ഡൽഹി ഹൈക്കോടതിയിൽ

അഗസ്റ്റ വെസ്റ്റ്ലൻഡ് അഴിമതി കേസിൽ ജാമ്യം തേടി ക്രിസ്റ്റ്യൻ മിഷേൽ ഡൽഹി ഹൈക്കോടതിയിൽ. കേസിൽ അറസ്റ്റിലായി 60 ദിവസം ആയിട്ടും കുറ്റപത്രം സമർപ്പിക്കാൻ ആയിട്ടില്ലെന്ന് മിഷേൽ ഹർജിയിൽ പറയുന്നു. അതിനാൽ കേസിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടാണ് വാദം. ഹർജിയിൽ നിലപാട് അറിയിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സിബിഐക്കും കോടതി നോട്ടീസ് അയച്ചു.
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിയാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്. കേസില്‍ മുന്‍ വ്യോമസേന തലവന്‍ എസ്.പി ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ പ്രതികള്‍ ആണ്. വിവിഐപി ആവശ്യങ്ങള്‍ക്കുവേണ്ടി 3727 കോടി രൂപ (56 കോടി യൂറോ) മുടക്കില്‍ 12 അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടുള്ള കേസാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്.
ഡിസംബര്‍ അഞ്ചിനാണ് മിഷേലിനെ ഇന്ത്യയില്‍ എത്തിച്ചത്. സിബിഐ ആസ്ഥാനത്താണ് ദിവസങ്ങളോളം ചോദ്യം ചെയ്തത്. മൂന്ന് വര്‍ഷം നീണ്ട നിയമ- നയതന്ത്ര ഇടപെടലുകള്‍ക്കൊടുവിലാണ് മിഷേലിനെ ഇന്ത്യയില്‍ എത്തിച്ചത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ് 12 വിവിഐപി ഹെലിക്കോപ്ടറുകള്‍ വാങ്ങുന്നതിനുള്ള കരാര്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിക്ക് നല്‍കിയത്. കരാര്‍ നേടിയെടുക്കുന്നതിന് എയര്ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടേ കോഴ നല്‍കിയത് ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന് പുറമെ മാതൃ കമ്പനി ഫിന്‍ മെക്കാനിക്ക എന്നിവയ്ക്കായി മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച് പണം വെട്ടിച്ചെന്നാണ് ആരോപണം.3,727 കോടി രൂപയുടെ കരാറില്‍ 225കോടി രൂപ മിഷേല്‍ കോഴവാങ്ങിയെന്നാണാ ആരോപണം. 2010ലായിരുന്നു കരാര്‍ ഒപ്പുവച്ചത്.
തീഹാർ ജയിലിൽ പ്രത്യേക സെൽ വേണമെന്ന് ആവശ്യപ്പെട്ട് മിഷേല്‍ കത്തയച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here