സ്ഥാനാര്‍ത്ഥി സാധ്യത തള്ളാതെ മുന്‍ പിഎസ് സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍

തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തിറങ്ങാനുള്ള സാധ്യത തള്ളാതെ മുന്‍ പിഎസ് സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍. ഇതുവരെ ആരും സ്ഥാനാര്‍ഥിയാകണമെന്നാവശ്യപ്പെട്ട് സമീപിച്ചിട്ടില്ല. ആരെങ്കിലും സമീപിച്ചാല്‍ അക്കാര്യം പരിശോധിക്കും. ശബരിമല യുവതീപ്രവേശന വിഷയം തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്നും കെഎസ് രാധാകൃഷ്ണന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് മുഖം തിരിഞ്ഞ് നില്‍ക്കേണ്ട കാര്യമില്ല. എന്നാല്‍ ഇതുവരെ ആരും സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്ത് സമീപിച്ചിട്ടില്ല. വന്നാല്‍ ആ സമയത്ത് ആലോചിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കെ എസ് രാധാകൃഷ്ണന്‍ 24-നോട് പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പുകളില്‍ ശബരിമല വിഷയം ബിജെപിക്ക് വലിയ വോട്ട് വിഹിതം നേടിക്കൊടുക്കുമെന്നാണ് രാധാകൃഷ്ണന്റെ അഭിപ്രായം. ബിജെപിയുമായി സഹകരിക്കുന്നതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല. നരേന്ദ്രമോദി അഴിമതിക്കും കള്ളപ്പണത്തിനുമെതരെ നടത്തിയ ഭരണപരമായ ഇടപെടുലുകളെ പിന്തുണയ്ക്കുന്ന നിലപാടാണ് തനിക്കുള്ളതെന്നും
ശബരിമല വിഷയത്തില്‍ നിലപാടില്ലായ്മയാണ് കോണ്‍ഗ്രസ് നിലപാടെന്നും ഡോ. കെഎസ് രാധാകൃഷ്ണന്‍ പറഞ്ഞു.
2004ലെ യുഡിഎഫ് ഭരണകാലത്ത് കാലടി സര്‍വകലാശാല വൈസ് ചാന്‍സലറും കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പി.എസ്.സി ചെയര്‍മാനുമായിരുന്നു രാധാകൃഷ്ണന്‍. കോണ്‍ഗ്രസ് സഹയാത്രികനായിരുന്ന കെഎസ് രാധാകൃഷ്ണന്‍ ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയെ കടന്നാക്രമിച്ച് രംഗത്ത് എത്തിയത്. വീക്ഷണത്തില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിരുന്ന ആള്‍കൂടിയാണ് കെഎസ് രാധാകൃഷ്ണന്‍. സനാതന ഹിന്ദുവും ബ്രാഹ്മണനും ആണെന്ന് അവകാശപ്പെടുന്ന രാഹുല്‍ഗാന്ധി ശബരിമല പ്രശ്‌നത്തില്‍ വിശ്വാസികളെ വഞ്ചിച്ചുവെന്നാണ് അന്ന് രാധാകൃഷ്ണന്‍ ആരോപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here