Advertisement

ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെത്തൽ; ഗൂഢാലോചന എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി

10 hours ago
2 minutes Read

ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി. ഗൂഢാലോചന നടത്തിയവരെയും ഇവർക്ക് ഫണ്ട്‌ നൽകിയവരെയും കണ്ടെത്താൻ എൻഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക പറഞ്ഞു.

കസ്റ്റഡിയിലെടുത്ത ചിന്നയ്യയെ എസ്ഐടി സംഘം കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. വെളിപ്പെടുത്തലിന് മുൻപും ശേഷവും ചിന്നയ്യയുമായി ബന്ധപ്പെട്ടവരെ ചുറ്റിപറ്റിയുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. വെളിപ്പെടുത്തൽ നടത്തിയ ചിന്നയ്യ മാത്രമല്ല സംഭവത്തിന്‌ പിന്നിലെന്നും ഗൂഢാലോചന നടത്തിയവർക്കായി വിദേശത്ത്‌ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഫണ്ട് വന്നതായി അശോക ആരോപിച്ചു.

പീഡിപ്പിച്ച് കൊലപ്പെടുത്തിയ നൂറോളം പെൺകുട്ടികളുടേയും സ്ത്രീകളുടെയും മൃതശരീരങ്ങൾ താൻ ധർമ്മസ്ഥല ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നപ്പോൾ ഭീഷണി ഭയന്ന് കുഴിച്ചിടേണ്ടിവന്നെന്നായിരുന്നു വെളിപ്പെടുത്തൽ. 1995 നും 2014 നും ഇടയിലായിരുന്നു ഇത്. തുടർന്ന് കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷിക്കുകയായിരുന്നു. ചിന്നയ്യയുടെ മൊഴി അടിസ്ഥാനമാക്കി മണ്ണുമാന്തിയുള്ള തെരച്ചിൽ നടത്തിയെങ്കിലും ഇയാളുടെ വാദത്തെ ശരിവയ്ക്കുന്ന അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല.

തെരച്ചിൽ നിർത്തിയശേഷം എസ്.ഐ.ടിയുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ശുചീകരണ തൊഴിലാളിയെ രണ്ടു ദിവസം രാപകൽ തുടർച്ചയായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബെൽത്തങ്ങാടി എസ്.ഐ.ടി ഓഫീസിലാണ് പാർപ്പിച്ചിരിക്കുന്നത്.

കാട്ടിലെ 17 പോയിന്റുകളിൽ തെരച്ചിൽ നടത്തിയതിന് ശേഷമാണ് അന്വേഷണം അവസാനിപ്പിച്ചത് . സാക്ഷി അടയാളപ്പെടുത്തിയ ആറാമത്തെ പോയിന്റിൽ നിന്നാണ് തലയോട്ടിയും എല്ലുകളും പുരുഷന്റെ അസ്ഥികൂടവും കണ്ടെത്തിയിരുന്നത്. മറ്റിടങ്ങളിൽ നിന്ന് ഒന്നും കണ്ടുകിട്ടിയിരുന്നില്ല. അസ്ഥികളെല്ലാം ഫോറൻസിക് പരിശോധന നടത്തിയിരുന്നു. ഇവയെല്ലാം കൊണ്ടുവച്ചശേഷം അന്വേഷണ സംഘത്തെ കബളിപ്പിച്ചു എന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. എസ്.ഐ.ടി ഔദ്യോഗികമായ സ്ഥിരീകരണം നൽകിയിട്ടില്ല. ജൂലായ് രണ്ടിനാണ് കൊല്ലേഗലിൽ നിന്നുള്ള പരാതിക്കാരൻ പ്രബലരായ ആളുകളുടെ സമ്മർദ്ദത്തിന് വഴങ്ങി മൃതദേഹങ്ങൾ കുഴിച്ചിട്ടതായി പരാതി നൽകിയത്.

Story Highlights : Dharmasthala mass burial case, BJP wants NIA to investigate conspiracy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top