SKN40 ലഹരിവിരുദ്ധ ബോധവത്കരണ യജ്ഞം കൂടുതല്‍ ജില്ലകളിലേക്ക്; ശ്രദ്ധ നേടി കാസര്‍ഗോട്ടെ ഉദ്ഘാടനച്ചടങ്ങ്; വിവിധ ക്യാംപസുകളിലായി നടക്കുക 100 ലഹരി വിരുദ്ധ ക്ലാസുകള്‍

SKN40ജ്യോതിര്‍ഗമയ ലഹരിവിരുദ്ധ ബോധവത്കരണ യജ്ഞത്തിന്റെ കാസര്‍ഗോഡ് ജില്ലാതല ഉദ്ഘാടനം കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളജില്‍ നടന്നു. കാസര്‍ഗോഡ് അഡീഷണല്‍ എസ്പി സി എം ദേവദാസന്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അന്‍വര്‍ സാദത്ത്, കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി എസ് അനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. (SKN 40 jyothirgamaya anti drug campaign kasargod)
കാസര്‍ഗോഡ് ഗവ. കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചത്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി 200 ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. അഡീഷണല്‍ ജില്ലാ പോലീസ് മേധാവി സി എം ദേവദാസന്‍ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിനും പോലീസിനുമൊക്കെ സഹായകരമായ ദൗത്യമാണ് 24 ഏറ്റെടുത്തിരിക്കുന്നതെന്നും പുതുതലമുറ ലഹരിയില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അന്‍വര്‍ സാദത്ത് പറഞ്ഞു.
24 ന്റെ ജ്യോതിര്‍ഗമയ പദ്ധതി ഗവണ്‍മെന്റ് കോളേജിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ലഹരി പ്രതിരോധത്തിന് ഊര്‍ജ്ജം നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. വി എസ് അനില്‍കുമാര്‍ പറഞ്ഞു. പരിപാടിയെ അഭിനന്ദിച്ചും, അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞും വിദ്യാര്‍ത്ഥികളും രംഗത്തെത്തി. ജില്ലയിലെ വിവിധ ക്യാമ്പസുകളിലായി 100 ലഹരി വിരുദ്ധ ക്ലാസുകളാണ് SKN 40 രണ്ടാംഘട്ടത്തിലൂടെ സംഘടിപ്പിക്കുന്നത്.
Story Highlights : SKN 40 jyothirgamaya anti drug campaign kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here