‘മാതൃകാപാരം,കേരളക്കര ഏറ്റെടുത്ത യജ്ഞം’; ട്വന്റിഫോറിന്റെ ലഹരി വിരുദ്ധ പോരാട്ടത്തിന് പിന്തുണയുമായി രാഷ്ട്രീയ, കലാ രംഗത്തെ പ്രമുഖര്‍

എസ്‌കെഎന്‍ 40 രണ്ടാം ഘട്ടം, ജ്യോതിര്‍ഗമയുടെ ഭാഗമായുള്ള ബോധവത്കരണ പരിപാടികള്‍ തുടരുന്നു. രണ്ടാം വാരത്തിലെ പരിപാടികള്‍ വൈവിധ്യം കൊണ്ടും ജനകീയ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. മയക്കുമരുന്നിനെതിരെയുള്ള ട്വന്റിഫോറിന്റെ പോരാട്ടത്തിന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശംസ നേര്‍ന്നു. വിദ്യാര്‍ത്ഥികളെ മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുകയാണ് ഒരു വര്‍ഷം നീളുന്ന പ്രചാരണ പരിപാടിയുടെ ലക്ഷ്യം. (24 anti drug campaign jyothirgamaya SKN40)
വിദ്യാലയങ്ങളിലും കോളജുകളിലും വിപുലമായ ബോധവത്കരണ പരിപാടികളാണ് എസ് കെ എന്‍ 40 രണ്ടാംഘട്ടമായ ജ്യോതിര്‍ഗമയയില്‍ ട്വന്റിഫോര്‍ സംഘടിപ്പിക്കുന്നത്.മയക്കുമരുന്ന് വ്യാപനത്തിനു പിന്നില്‍ വലിയ മാഫിയയുണ്ടെന്നും ലഹരിക്കെതിരായ ട്വന്റിഫോറിന്റെ പോരാട്ടം മാതൃകാപരമാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മജിഷ്യന്‍ ഗോപിനാഥ് മുതുകാട് ആശംസ നേര്‍ന്നു. ചലച്ചിത്ര താരം ടിനി ടോം തത്സമയം അതിഥിയായെത്തി.
Read Also: ‘ടെർമിനേറ്റർ’ ഭീഷണി യാഥാർത്ഥ്യമാകുമോ? എ.ഐയുടെ അപകടങ്ങളെക്കുറിച്ച് ജെയിംസ് കാമറൂണിൻ്റെ മുന്നറിയിപ്പ്
ജില്ലകളില്‍ നടന്ന, ‘മയക്കുമരുന്ന് മഹാവിപത്ത്’ പരിപാടിയില്‍ ലഹരിക്കെതിരെ പോരാട്ടം നടത്തുന്നവര്‍ ഭാഗമായി. ലഹരിയില്‍ നിന്ന് മുക്തി നേടിയവരും ലഹരിവിമുക്ത കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്നവരും അനുഭവങ്ങള്‍ പങ്കുവച്ചു. ആറന്മുളയിലെ തെക്കേമുറി പള്ളിയോടത്തിന്റെ ലഹരിവിരുദ്ധ വഞ്ചിപ്പാട്ട് ഉള്‍പ്പെടെ വിവിധ കലാപരിപാടികളും നടന്നു.
Story Highlights : 24 anti drug campaign jyothirgamaya SKN40
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here