Advertisement

രാഹുൽ മാങ്കൂട്ടത്തിലിന്റെ തൃക്കണ്ണാപുരത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണം; മറുപടി പറയേണ്ട വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി, പ്രശാന്ത് ശിവൻ

7 hours ago
2 minutes Read
prashanth sivan

ജനങ്ങളെ വിഡ്ഢികളാക്കുന്ന സംവിധാനമാണ് കോൺഗ്രസ് പാർട്ടി നേതാക്കൾ ചെയ്യുന്നതെന്ന് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് ശിവൻ. പ്രതിപക്ഷനേതാവ് വി ഡി സതീശനും കെപിസിസി നേതാക്കളും ഇൻ ഡയറക്ടറായി രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്‌ക്കുന്നുണ്ട്‌. പാലക്കാട് തൃക്കണ്ണാപുരത്തെ രാഹുൽ താമസിച്ചിരുന്ന ഫ്ലാറ്റിലെ സിസിടിവി പരിശോധിക്കണം. പാലക്കാട് എംഎൽഎ സ്ഥാനം രാജിവെച്ച് തുടർ നടപടികളിലേക്ക് കടക്കണമെന്നും സമരം തുടരുമെന്നും പ്രശാന്ത് ശിവൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പരാതിക്കാരിൽ ഒരാളായ ട്രാൻസ് വുമൺ അവന്തി രാഹുൽ അയച്ച മെസ്സേജുകളുടെ
സ്ക്രീൻഷോട്ട് അയച്ചുതന്നിരുന്നു. ധൈര്യമായി മുന്നോട്ട് പോകാനാണ് അന്ന് താൻ അവരോട് പറഞ്ഞിരുന്നത്. മറുപടി പറയേണ്ട കാര്യങ്ങളിൽ നിന്ന് രാഹുൽ ബോധപൂർവം ഒഴിഞ്ഞുമാറുകയാണ് ചെയ്തിരിക്കുന്നതെന്നും പ്രശാന്ത് ശിവൻ കൂട്ടിച്ചേർത്തു.

അതേസമയം, കടുത്ത ആരോപണങ്ങൾ ഉയരുമ്പോഴും പാർട്ടി നേതാക്കൾ രാജി സൂചന നൽകുമ്പോഴും രാജിവെക്കില്ലെന്ന സൂചനയാണ് രാഹുൽ മാങ്കൂട്ടം നൽകുന്നത്. തനിക്ക് പറയാൻ ഉള്ളത് കേൾക്കണമെന്നും രാഹുൽ ആവശ്യം ഉന്നയിച്ചു. രാഹുലിനെ കൂടി കേട്ട ശേഷമാകും രാജിയിൽ അന്തിമ തീരുമാനം സ്വീകരിക്കുക. രാജിക്കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കില്ല. നീണ്ട ചർച്ചകൾ വേണ്ടിവരുമെന്നാണ് കോൺ​ഗ്രസ് നേതൃത്വം അറിയിക്കുന്നത്.

Story Highlights : Rahulmamkootathil issue BJP East District President Prashant Sivan reaction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top