Advertisement

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

1 day ago
1 minute Read
ardra

തിരുവനന്തപുരം ഉദിയൻകുളങ്ങര കൊറ്റാമത്ത് പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെഎസ്ആർടിസി റിട്ടയർ ഉദ്യോഗസ്ഥൻ ശ്രീരാജ്- സുചിത്ര ദമ്പതികളുടെ മകൾ ആർദ്രയാണ് (17) മരിച്ചത്. ആറയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.

ഇന്ന് രാത്രി ഭക്ഷണം കഴിക്കാൻ അമ്മ വിളിച്ചപ്പോഴാണ് ആർദ്രയെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാതെയായപ്പോഴാണ് അമ്മ സുചിത്ര ആർദ്രയുടെ മുറിയിലേക്ക് പോയി നോക്കിയത്. ഉടൻ തന്നെ സുചിത്ര ബന്ധുക്കളെ വിളിക്കുകയും ആർദ്രയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആർദ്രയുടെ പിതാവ് പുറത്തു പോയിരുന്ന സമയത്തായിരുന്നു സംഭവം. പാറശ്ശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യ ചെയ്യാനിടയായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

Story Highlights : Plus Two student found hanging in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top