Advertisement

അഴിമതി ആരോപണ വിധേയനായ അനർട്ട് സിഇഒയെ നീക്കി സർക്കാർ; രമേശ് ചെന്നിത്തലയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ വിജയം

2 hours ago
1 minute Read

കോടിക്കണക്കിന് രൂപയുടെ അഴിമതിയും ക്രമക്കേടും നടത്തിയെന്ന ആരോപണം ഉയർന്ന അനർട്ടിൻ്റെ സിഇഒ ഐ എഫ് എസ് കേഡർ ഉദ്യോഗസ്ഥനായ നരേന്ദ്ര നാഥ വേലൂരിയെ തലസ്ഥാനത്തുനിന്ന് സർക്കാർ നീക്കം ചെയ്തു. വേലൂരിയുടെ അഴിമതി കഥകൾ രേഖകൾ അടക്കം പുറത്തുകൊണ്ടുവന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിന് ഒരു പൊൻതൂവൽ കൂടി.

കേന്ദ്രസർക്കാർ പദ്ധതിയായ പി എം കുസും സൗരോർജ്ജ പമ്പ് പദ്ധതിയിൽ ഏതാണ്ട് 100 കോടിയോളം രൂപയുടെ ക്രമക്കേടുകൾ ആണ് നരേന്ദ്ര നാഥ്‌ വേലൂരി കാണിച്ചതെന്ന് രേഖകളടക്കം രമേശ് ചെന്നിത്തലയാണ് പുറത്തുകൊണ്ടുവന്നത്. ഇതുകൂടാതെ ടെൻഡർ പ്രോസസ്സിങ്ങിൽ അടക്കം നിരവധി ക്രമക്കേടുകൾ നടത്തിയതിന്റെ രേഖകളും രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു.

പക്ഷേ വേലൂരിയെ സംരക്ഷിക്കുന്ന നയം സർക്കാർ തുടരുകയായിരുന്നു.എന്നാൽ വേലൂരിയുടെ കൂടുതൽ അഴിമതികളുടെ രേഖകൾ പുറത്തുവിടാൻ ഇരിക്കെകയാണ് തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്തത്.
അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും അഴിമതിക്കെതിരെയുള്ള ധർമ്മ സമരം തുടരുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.

Story Highlights : Government removes Anert CEO accused of corruption

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top