Advertisement

കണ്ണൂരിൽ മോഷണം നടന്ന വീട്ടിൽ നിന്നും കാണാതായ യുവതിയെ മൈസൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

9 hours ago
1 minute Read

കണ്ണൂർ കല്ല്യാട്ട് മോഷണം നടന്ന വീട്ടിൽ നിന്നും കാണാതായ യുവതിയെ മൈസൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടക ഹുൻസൂർ സ്വദേശിയാണ് ദർശിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദർശിതയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. കല്ല്യാട്ടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും 4 ലക്ഷം രൂപയും കാണാതായിരുന്നു. ഗൃഹനാഥയായ സുമതിയുടെ മകന്റെ ഭാര്യയാണ് ദർശിത.

ദർശിത സംഭവ ദിവസം രാവിലെ മകളുമായി സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു. തുടർന്ന് യുവതിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കർണാടക പൊലീസ് ആണ് യുവതിയുടെ ആൺ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്. യുവതിയാണ് വീട്ടിൽ നിന്ന് സ്വർണം എടുത്ത് മൈസൂരുവിലേക്ക് കൊണ്ടുപോയതെന്ന പ്രാഥമിക വിവരം ലഭിച്ചിരുന്നു. നാളെ കസ്റ്റഡിയിലെടുത്ത യുവാവിനെ കേരള പൊലീസിന് കൈമാറും. കേസിൽ‌ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് കടന്നിട്ടുണ്ട്.

Story Highlights : Woman found dead in Mysore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top