Advertisement

രാഹുൽമാങ്കൂട്ടത്തിൽ രാജിവെക്കേണ്ടെന്ന് നിയമോപദേശം

4 hours ago
1 minute Read
Rahul Mamkootathil-congress

രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന് നിയമോപദേശം. പരാതിയോ കേസോ ഇല്ലാത്ത സാഹചര്യത്തിലാണ് രാജി വേണ്ടന്ന നിയമോപദേശം. മൂന്ന് നിയമവിദഗ്ധരിൽ നിന്നാണ് കെപിസിസി കോൺഗ്രസ് നേത്യത്വം രാഹുലിന്റെ രാജികാര്യത്തിൽ നിയമോപദേശം തേടിയിട്ടുള്ളത്. ഇതിൽ ഒരാളുടെ ഉപദേശമാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ചൂണ്ടികാണിക്കുന്നു.

രാഹുലിനെതിരെയുള്ള ലൈംഗികാരോപണ പരാതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നൽകിയ ഫോൺ സംഭാഷണങ്ങളാണ് മാത്രമാണ് ഉള്ളത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട പരാതി ഇതുവരെ ഇല്ല. ഒരു എഫ്‌ഐആർ പോലും ഇല്ലാത്ത സാഹചര്യത്തിൽ രാഹുൽമാങ്കൂട്ടത്തിൽ രാജിവെക്കുന്നത് എന്തിനെന്ന ചോദ്യമാണ് നിയമോപദേശകർ വ്യക്തമാക്കിയത്.

ഇതേ അഭിപ്രായം തന്നെ കോൺഗ്രസ് നേത്യത്വത്തിലെ ചില നേതാക്കൾക്കും ഉണ്ട്. കെ പി സി സി അധ്യക്ഷൻ അടക്കമുള്ളവർ സമാനമായ അഭിപ്രായത്തിലേക്ക് തന്നെയാണ് എത്തിനിൽക്കുന്നതും. എന്നാൽ രാജിവേണ്ടെന്നുള്ള പൂർണതീരുമാനത്തിലേക്ക് കെപിസിസി നേത്യത്വം എത്തിയിട്ടില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ചർച്ചകളും കൂടിയാലോചനകളും വീണ്ടും നടക്കും. നിയമോപദേശം പൂർണമാകാതെ രാജികാര്യത്തിൽ ഒരു അന്തിമതീരുമാനം എടുക്കാൻ സാധിക്കില്ല. രാഷ്ട്രീയകാര്യ സമിതി ഓൺലൈനായി ചേരാനുള്ള തീരുമാനം നിലവിൽ ഉപേക്ഷിച്ചിരിക്കുകയാണ് നേത്യത്വം. സുരക്ഷിതമല്ലെന്നുള്ള നിഗമനത്തിലാണ് തീരുമാനം.

Story Highlights : Legal advice: Rahul Mamkootathil should not resign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top