റഫാല്‍ റിപ്പോര്‍ട്ട്; സി.എ.ജി. ക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ സി.എ.ജി രാജീവ് മെഹ്ഋഷിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. റഫാല്‍ ഇടാപാടില്‍ ചര്‍ച്ച നടക്കുമ്പോള്‍ മെഹ്ഋഷി കേന്ദ്ര സാമ്പത്തിക സെക്രട്ടറിയായിരുന്നുവെന്നും അതിനാല്‍ അദ്ദേഹം സ്വയം രക്ഷിക്കാനുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നതെന്നുമാണ് കോണ്‍ഗ്രസ് ആരോപണം. വിഷയമുന്നയിച്ച് കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, ഗുലാം നബി ആസാദ് എന്നിവര്‍ സി. എ.ജി ക്ക് കത്തയച്ചു.
കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയെന്നും ഉടന്‍ പാര്‍ലമെന്റിന് മുന്നില്‍ വെക്കുമെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. റഫാല്‍ ഇടപാട് നടക്കുന്ന 2015 ല്‍ രാജീവ് മെഹ്ഋഷി നരേന്ദ്ര മോദി സര്‍ക്കാരിന് കീഴിലുളള സാമ്പത്തിക സെക്രട്ടറിയായിരുന്നു. ഇടപാടുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന അദ്ദേഹം സ്വയം രക്ഷിക്കാനുള്ള കാര്യങ്ങളാവും സി എ ജി റിപ്പോര്‍ട്ടില്‍ പറയുക എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
Read Also: ദാനശീലമുള്ള ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ യൂസഫലിയും
ഗുലാം നബി ആസാദ്, കപില്‍ സിബല്‍ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ കത്ത് നല്‍കിയെന്ന വിവരം സി എ ജി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സി എ ജി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് മുന്നില്‍ വെക്കണമെന്ന ആവശ്യം പ്രതിപക്ഷ നേരത്തെ ഉന്നയിക്കുന്നതാണ്. നരേന്ദ്ര മോദിയുടെ കീഴിലുള്ള ഈ സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനം മറ്റന്നാള്‍ അവസാനിക്കാനിരിക്കെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കാനുള്ള നീക്കത്തെയും പ്രതിപക്ഷം വിമര്‍ശിച്ചു. റിപ്പോര്‍ട്ടിന്‍മേല്‍ സഭയില്‍ ചര്‍ച്ച നടത്താന്‍ ഇനി സാധ്യത വിരളമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here