Advertisement

ആന്റണിയ്ക്ക് മകനെ രാഷ്ട്രീയത്തിലിറക്കണമെങ്കില്‍ യൂത്ത് കോണ്‍ഗ്രസ്സിലൂടെ ആകാമായിരുന്നെന്ന് കെ.ബാബു

February 10, 2019
1 minute Read

കെ എസ് യു പ്രമേയത്തിനെതിരെ മുന്‍ മന്ത്രി കെ ബാബു രംഗത്ത്. എ. കെ. ആന്റണിയ്‌ക്കെതിരായ പ്രമേയം കെ.എസ്.യുവിന് ഭൂഷണമല്ലെന്നും അനില്‍ ആന്റണിയുമായി ബന്ധപ്പെട്ട് കെ. എസ്. യു. എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചതായി പറയപ്പെടുന്ന പ്രമേയം രാഷ്ട്രീയ മാന്യതയ്ക്ക് ചേരുന്നതല്ലെന്നും കെ. ബാബു ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ആന്റണിക്ക് മകനെ രാഷ്ട്രീയത്തിലിറക്കണമെങ്കില്‍ യൂത്ത് കോണ്‍ഗ്രസിലൂടെ ആകാമായിരുന്നു. കെ.എസ്.യു. നടപടി വിദ്യാര്‍ത്ഥി സംഘടന രാഷ്ട്രീയത്തിന് ഭൂഷണമല്ല. പ്രസ്തുത പ്രമേയം ശുദ്ധ അസംബന്ധവും എ. കെ. ആന്റണിയെന്ന വ്യക്തിത്വത്തെ അധിക്ഷേപിക്കലുമാണ്.

Read Also: രാജസ്ഥാനില്‍ ഗുജ്ജര്‍ പ്രക്ഷോഭം അക്രമാസക്തം; പ്രതിഷേധക്കാര്‍ പോലീസ് വാഹനം കത്തിച്ചു.

അനില്‍ ആന്റണി ഐ.ടി. വിദഗ്ധനാണ്. അനിലിന്റെ ഐ.ടി. വൈദഗ്ധ്യം അറിയാവുന്ന കെ.പി.സി.സി. പ്രസിഡന്റാണ് അനിലിനെ കെ.പി.സി.സി.യുടെ ഐ.ടി.വിഭാഗം തലവനാക്കിയത്. എ കെ ആന്റണിക്ക് അതില്‍ യാതൊരു പങ്കുമില്ല. എ. കെ. ആന്റണിയെ അധിക്ഷേപിക്കുവാന്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചവരെ കാലം തിരിച്ചറിയും.

Read Also: സീഫര്‍ട്ട് ഞെട്ടി; 0.099 സെക്കന്‍ഡില്‍ മിന്നല്‍ സ്റ്റമ്പിങുമായി വീണ്ടും ധോണി മാജിക്

സംസ്‌കാര ശൂന്യവും രാഷ്ടീയ മാന്യതയ്ക്ക് നിരക്കാത്തതുമാണ് ഈ ഉപദേശികളുടെ ചെയ്തികള്‍. സൂചികൊണ്ടായാലും കണ്ണില്‍ കുത്തിയാല്‍ നോവുമെന്ന് ഈ കുട്ടികളുടെ രാഷ്ട്രീയ യജമാനന്മാര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും കെ. ബാബു  ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്ഥാനത്തിന് വേണ്ടി ഒരു കല്ലേറുപോലും കൊള്ളാത്ത അഭിനവ പല്‍വാള്‍ ദേവന്‍മാരുടെ പട്ടാഭിഷേകത്തിന് പാര്‍ട്ടിയില്‍ ശംഖൊലി മുഴങ്ങുന്നുവെന്ന് നേരത്തെ കെ.എസ്.യു. എറണാകുളം ജില്ലാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top