പശുക്കടത്ത് ആരോപിച്ച് ആറ് യുവാക്കള്‍ക്ക് നേരെയുണ്ടായ ആക്രമണവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും; മേദക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പശുക്കടത്തിനെച്ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ തെലങ്കാനയിലെ മേദക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പശുക്കളെ കടത്തിയെന്ന് ആരോപിച്ച് ഇന്നലെ ആറ് യുവാക്കള്‍ക്കുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി പ്രവര്‍ത്തകനെ മറുവിഭാഗം കുത്തിപരുക്കേല്‍പ്പിച്ചു. ആശുപത്രിക്ക് മുന്നിലും സംഘര്‍ഷമുണ്ടായി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഘോഷാമഹല്‍ എംഎല്‍എ രാജാ സിംഗ് അടക്കം 13 ബിജെപി, യുവമോര്‍ച്ച നേതാക്കള്‍ അറസ്റ്റിലായിട്ടുണ്ട്. (communal clash in Telangana’s Medak over animal sacrifice, Section 144 imposed)
ഇന്നലെയാണ് സംഭവങ്ങളുടെ തുടക്കം. ബലി പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി പശുക്കടത്ത് നടത്തിയെന്നാരോപിച്ച് ആറ് യുവക്കളെ തീവ്രഹിന്ദു ഗ്രൂപ്പുകള്‍ ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും അക്രമകാരികള്‍ പൊതുമുതല്‍ നശിപ്പിക്കുകയും പരസ്പരം കല്ലുകളും കമ്പുകളും വലിച്ചെറിയുകയുമായിരുന്നു. സംഘര്‍ഷത്തില്‍ നിരവധി കടകള്‍ക്കും ഒരു ആശുപത്രിയ്ക്കും കേടുപാടുണ്ടായി.
Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
തുടര്‍ന്ന് പൊലീസ് സംഘര്‍ഷ സ്ഥലത്തെത്തി ലാത്തിച്ചാര്‍ജ് നടത്തിയാണ് ഇരുവിഭാഗത്തിലും ഉള്‍പ്പെട്ട ആളുകളെ മടക്കിയയച്ചത്. 13 പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഇവരില്‍ ഘോഷാമഹല്‍ എംഎല്‍എ രാജാ സിംഗും ഉള്‍പ്പെട്ടതായി പൊലീസ് അറിയിച്ചു.
Story Highlights : communal clash in Telangana’s Medak over animal sacrifice, Section 144 imposed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here