അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേന അനുമതി നൽകി. 2010 ഒക്ടോബർ 21ന് രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടന, ആസാദി ദ ഓൺലി വേ എന്ന പേരിൽ കോൺഫറൻസിൽ നടത്തിയ പരാമർശത്തിൽ ആണ് കേസ്.
അരുന്ധതി റോയിക്കൊപ്പം പരിപാടിയിൽ സംസാരിച്ച ഡോ. ഷെയ്ഖ് ഷോക്കത്ത് ഹുസൈനെയും പ്രോസി ക്യൂട്ട് ചെയ്യാൻ അനുമതി നൽകി.കശ്മീരിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സുശില്‍ പണ്ഡിറ്റിന്റെ പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തത്.കഴിഞ്ഞ ഒക്ടോബറില്‍ സിആര്‍പിസി 196ാം വകുപ്പ് പ്രകാരം ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാനും ലെഫ്‌നന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു.
Story Highlights : Delhi LG sanctions prosecution of Arundhati Roy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here