Advertisement

‘കന്യാസ്ത്രീകളെ അകത്താക്കിയത് ആരുടെ ബലത്തിൽ എന്ന് അറിയാം’; BJPക്കെതിരെ പരോക്ഷ വിമർശനവുമായി ദീപിക

6 hours ago
2 minutes Read

ചത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി കത്തോലിക്ക സഭ മുഖപത്രം ദീപിക. കന്യാസ്ത്രീകളെ അകത്താക്കിയത് ആരുടെ ബലത്തിൽ എന്ന് ജനങ്ങൾക്ക് അറിയാം. പുറത്തിറക്കിയത് ആരാണെന്ന് ആരും ക്രൈസ്തവരെ പറഞ്ഞു മനസിലാക്കേണ്ടതില്ല. ഇ​തു കേ​ര​ള​മെ​ഴു​തി​യ മ​തേ​ത​ര​ത്വ​ത്തി​ൻറെ ഇ​ന്ത്യ​ൻ സ്റ്റോ​റി​യെന്നും ദീപിക മുഖപ്രസംഗം.

ഈ വിഷയത്തിൽ കേരളത്തിലെ ക്രൈസ്തവർ ആത്മപരിശോധന നടത്തി കഴിഞ്ഞൂവെന്നും അതിക്രമം കാണിച്ചവർക്ക് കാ​വ​ൽ​ നി​ൽ​ക്കു​ന്ന​ത് ത​ങ്ങ​ള​ല്ലേ​യെ​ന്ന് കേ​ന്ദ്രം ഭ​രി​ക്കു​ന്ന​വ​ർ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണമെന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് വർഗീയതയ്ക്ക് മേൽ മതേതര സാഹോദര്യത്തിന്റെ വിജയമെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. രാജ്യത്തിന്റെ മതേതര വീണ്ടെടുപ്പ് സാധ്യമാണെന്ന സാന്ദേശമാണ് ഛത്തീസ്ഗഢിൽ കേരളം രാജ്യത്തിന് നൽകിയിരിക്കുന്ന സന്ദേശമെന്ന് ദീപിക മുഖപ്രസംഗത്തിൽ പറയുന്നു.

Read Also: ‘കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം തുടരും’; പള്ളികളിൽ ഇടയലേഖനം വായിച്ചു

നേരത്തെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട രൂപതയുടെ പള്ളികളിൽ ഇടയലേഖനം വായിച്ചു. അറസ്റ്റിൽ പ്രതിഷേധം തുടരുമെന്നാണ് ഇടയലേഖനം. ജാമ്യം ലഭ്യമായാലും നിയമക്കുരിക്കൂലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാർഹമാണെന്ന് ഇടയലേഖനം.

Story Highlights : Deepika indirectly criticizes BJP in Nuns arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top