Advertisement

‘തീവ്രവാദികൾ പോകേണ്ട കോടതിയിലാണ് കന്യാസ്ത്രീകളെ വലിച്ചിഴയ്ക്കുന്നത്’; സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം

6 hours ago
2 minutes Read

തീവ്രവാദികൾ പോകേണ്ട കോടതിയിലാണ് കന്യാസ്ത്രീകളെ വലിച്ചിഴയ്ക്കുന്നതെന്ന് സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം. ജാമ്യം ലഭിച്ചു എന്ന പ്രക്രിയ മാത്രമാണ് നടന്നിരിക്കുന്നത്. ഇനിയും എന്തൊക്കെ നേരിടണമെന്നോർക്കുമ്പോൾ ആശങ്കയുണ്ടെന്നും കുടുംബം ട്വന്റിഫോറിനോട് പറഞ്ഞു. രാജ്യത്ത് ജോലി ചെയ്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണോയെന്നും കുടുംബം ചോദിക്കുന്നു. ജാമ്യം എന്നത് താത്കാലിക ആശ്വാസം മാത്രമാണെന്ന് കുടുംബം പറയുന്നു.

ബജ്റംഗ്ദളിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് കേസെടുത്തത്. ഇത് എവിടെ നടക്കുന്ന കാര്യമാണെന്ന് കുടുംബം ചോദിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഒരുപാട് നാളുകൾ കോടതിയിൽ കയറി ഇറങ്ങേണ്ടി വരുമെന്നും കേസ് പൂർണമായി റദ്ദ് ചെയ്യണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും കുടുംബം പറയുന്നു. കേസ് തള്ളി പോകുമെന്ന് വിശ്വസിക്കുന്നതായും പാവപ്പെട്ട കന്യാസ്ത്രീകൾക്ക് കർശന വ്യവസ്ഥകളാണ് മുന്നോട്ടുവെച്ചിരിക്കുന്നതെന്നും സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: ‘കന്യാസ്ത്രീകളെ അകത്താക്കിയത് ആരുടെ ബലത്തിൽ എന്ന് അറിയാം’; BJPക്കെതിരെ പരോക്ഷ വിമർശനവുമായി ദീപിക

അതേസമയം കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കുന്നത് വിശദമായ കൂടിയാലോചനകൾക്ക് ശേഷമാകും കത്തോലിക്ക സഭയുടെ തീരുമാനം. ഇക്കാര്യത്തിൽ സഭ നിയമ വിദഗ്ധരുമായി അടക്കം ചർച്ച നടത്തും. ജാമ്യത്തിൽ പുറത്ത് ഇറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയിൽ ഡൽഹി രാജറായിലെ മഠത്തിൽ എത്തിച്ചു. കന്യാസ്ത്രീകളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ ആയിരിക്കും നടക്കുക.

Story Highlights : Sister Preeti Mary’s family about Nuns bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top