ഇന്ത്യ പൊരുതി വീണു; കിവീസിന് പരമ്പര

അവസാന ട്വന്റി-20യില്‍ കിവീസിന് ജയം. നാല് റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലാന്റ് 20ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212റണ്‍സ് എടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 20ഓവറില്‍ 208റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ആറ് വിക്കറ്റ് നഷ്ടപ്പെടുകയും ചെയ്തു. ടിം സൗത്തി എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 16റണ്‍സ്. ക്രീസില്‍ ഉണ്ടായിരുന്നത് ദിനേഷ് കാര്‍ത്തികും- ക്രുനാന്‍ പാണ്ഡ്യയും. 11റണ്‍സെടുക്കാനേ ഇവര്‍ക്ക് കഴിഞ്ഞുള്ളൂ. വലിയ വിജയലക്ഷ്യം ഇന്ത്യ മറികടക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു അവസാന നിമിഷം വരെ. കോളിൻ മൺറോയും ടിം സീഫർട്ടുമാണ് കൂറ്റര്‍ സ്കോര്‍ കിവീസിന് നല്‍കിയത്. മണ്‍റോ 40പന്തില്‍ നിന്ന് 72റണ്‍സാണ് നേടിയത്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. സീഫര്‍ട്ട് പുറത്തായപ്പോള്‍ കിവീസ് 46പന്തില്‍ നിന്ന് അടിച്ച് കൂട്ടിയത് 80റണ്‍സായിരുന്നു. ധോണിയാണ് സിഫര്‍ട്ടിനെ പുറത്താക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here