ഒടിയന്റെയും ചാത്തന്റെയും ലോക ; ദുൽഖറിന്റെയും ടോവിനോയുടെയും പോസ്റ്ററെത്തി

ഡൊമിനിക്ക് അരുണിന്റെ സംവിധാനത്തിൽ കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം ലോകയിലെ ദുൽഖർ സൽമാനെയും ടോവിനോ തോമസിന്റെയും ക്യാരക്റ്റർ പോസ്റ്ററുകൾ റിലീസ് ചെയ്തു. ഇരുവരും ചിത്രത്തിന്റെ ഭാഗമാണെന്ന സർപ്രൈസ് അണിയറപ്രവർത്തകൾ ആദ്യമായി ഈ പോസ്റ്ററുകളിലൂടെയാണ് ഔദ്യോഗികമായി അറിയിച്ചത്.
ചിത്രത്തിൽ മൈക്കിൾ എന്ന് പേരുള്ള ചാത്തനായിട്ടായിരുന്നു ടോവിനോയുടെ പ്രകടനം. പോസ്റ്ററിൽ അതിവേഗം പായുന്ന ചാത്തന്റെ ചിത്രമാണുള്ളത്. സ്വർണ്ണപ്പല്ലുകൾ കാട്ടി ചിരിച്ച് കൊണ്ട് ഒരു മാന്ത്രികന്റെ കുപ്പായവുമിട്ടാണ് ടോവിണോയെ പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ടോവിനോയുടെ ഭാഗങ്ങൾ.
ചാർളി എന്ന ഒടിയനായാണ് ലോകയിൽ ദുൽഖർ സൽമാനെത്തിയത്. മുഖം ഭാഗീകമായി മൂടി അസാസിൻ ക്രീഡ് പോലെയുള്ള വേഷത്തിലാണ്. അണിയറപ്രവർത്തകർ ഒടിയനെ അവതരിപ്പിച്ചത്. ഒപ്പം ഒരു വാളും കഥാപാത്രത്തിന്റെ ആയുധമാണ്. ഇതിന് മുൻപ് ഒടിയൻ എന്ന പേരിൽ മലയാള സിനിമ പ്രേക്ഷകർ കണ്ടത് മോഹൻലാലിൻറെ കഥാപാത്രത്തെയാണ്. എന്നാൽ ദുൽഖറിന്റേത് തീർത്തു വ്യത്യസ്തമായിരുന്നു.
30 കോടി ബജറ്റിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ലോക ചാപ്റ്റർ 1 : ചന്ദ്ര ഇതിനകം വേൾഡ് വൈഡ് ആയി 200 കോടിയിലധികം കളക്ഷൻ നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ ഏറ്റവും അധികം കളക്ഷൻ നേടുന്ന സ്ത്രീ കേന്ദ്രീകൃത സിനിമയെന്ന ഖ്യാതി ചിത്രം ഇതിനകം നേടിയിട്ടുണ്ട്.
Story Highlights :The world of Odiyan and Chathan; Dulquer and Tovino’s poster is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here