മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷിക്കാൻ പ്രത്യേക സംഘം

നടൻ സൗബിൻ ഷാഹിർ പ്രതിയായ മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. എറണാകുളം ഡിസിപി വിനോദ് പിള്ളയ്ക്കാണ് മേൽനോട്ട ചുമതല. എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ലത്തീഫ് അന്വേഷിക്കും. നിലവിൽ കേസ് അന്വേഷിക്കുന്ന സൗത്ത് എസിപി രാജ്‌കുമാറും അന്വേഷണ സംഘത്തിലുണ്ട്.
പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ ഡിജിപിയെ സമീപിച്ചിരുന്നു. കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നത്. അരൂർ സ്വദേശി നൽകിയ പരാതിയിലാണ് കേസ്. ഏഴ് കോടി രൂപ ഈ സിനിമയുമായി ബന്ധപ്പെട്ട് താന്‍ ചിലവാക്കിയിരുന്നു. എന്നാല്‍ ലാഭ വിഹിതം തനിക്ക് നല്‍കിയില്ല. തന്നെ പറഞ്ഞ് കബളിപ്പിച്ചു, തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു പരാതി.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭവീതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയിരുന്ന പരാതിയിലാണ് മരട് പൊലീസ് സൗബിനെ പ്രതി ചേർത്ത് കേസെടുത്തത്. പ്രതികൾ പരാതിക്കാരന് 5.99കോടി രൂപ തിരിച്ചുനൽകിയിരുന്നു. കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന റിപ്പോർട്ട് നൽകിയതിനുശേഷം മാത്രമാണ് പ്രതികൾ ഇത് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
Story Highlights : Special team to investigate Manjummal Boys financial fraud case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here