ഉറുമി ട്രയോളജിയാണ് ; മൂന്നാം ഭാഗവും പ്രതീക്ഷിക്കാം ; ശങ്കർ രാമകൃഷ്ണൻ

സന്തോഷ് ശിവന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായ ഉറുമി എന്ന എന്ന ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങൾ വരുമെന്ന് തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ. 2011ൽ റിലീസ് ചെയ്ത ഉറുമി പറഞ്ഞത് 16ആം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന പോർച്ചുഗീസ് അഭിനിവേശവും നാട്ടു രാജ്യങ്ങളുടെ പോരാട്ടങ്ങളുടെയും കഥയായിരുന്നു.
“ഉറുമിയുടെ പിന്തുടർച്ചയായിട്ട് രണ്ട സിനിമകൾ കൂടി മനസിലുണ്ട്. ഒന്നിന്റെ രചന ഞാനിപ്പോൾ പൂർത്തിയാക്കിയതേയുള്ളൂ. ഏകദേശം 12 വർഷമെടുത്തു തിരക്കഥ പൂർത്തിയാക്കാൻ. ഉറുമിയുടെ കഥ നടന്നതിന് ഒരു 100 വർഷം കഴിഞ്ഞുള്ള കേരളത്തിലാണ് കഥ നടക്കുന്നത്. തിരക്കഥ ഇനി ഉത്തരവാദിത്തപ്പെട്ടവരുടെ കൈകളിലേക്കെത്തിക്കേണ്ടതുണ്ട്” ഷാജി നടേശൻ.
ഉറുമിയിൽ പൃഥ്വിരാജ് അവതരിപ്പിച്ച കേളു എന്ന കഥാപാത്രം ചിത്രത്തിന്റെ അവസാനം വാസ്ക്കോഡാ ഗാമയോട് പൊരുതി മരണടയുന്നുണ്ട്. ചിത്രത്തിൽ വർത്തമാന കാലഘട്ടത്തിന്റെ കഥയുടെ ഭാഗത്തിലും കേളുവിന്റെ പിന്മുറക്കാരനായ ഒരു കഥാപാത്രത്തെ പൃഥ്വിരാജ് തന്നെ അവതരിപ്പിക്കുന്നുണ്ട്. എങ്കിലും ശങ്കർ രാമകൃഷ്‌ണന്റെ വാക്കുകളനുസരിച്ച് 17 നൂറ്റാണ്ടിലെ കേരളം പശ്ചാത്തലമാക്കുന്നതിനാൽ ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടോ എന്നത് സംശയമാണ്.
20 കോടി ബജറ്റിൽ ‘വാർ അഡ്വെഞ്ചർ ഡ്രാമ’ സ്വഭാവത്തിൽ പുറത്തിറങ്ങിയ ഉറുമിയിൽ പൃഥ്വിരാജിനൊപ്പം ജെനീലിയ, പ്രഭു ദേവ, ജഗതി ശ്രീകുമാർ, വിദ്യ ബാലൻ, നിത്യ മേനെൻ തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു. ആഗസ്റ്റ് സിനിമാസിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ഉറുമിയുടെ ഛായാഗ്രഹണവും സന്തോഷ് ശിവനായിരുന്നു.
Story Highlights :Urumi is a trilogy; we can expect a third part also ; Shankar Ramakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here