Advertisement

വെള്ളം കുടി ശീലമാക്കൂ മാനസികസമ്മർദ്ദം കുറയ്‌ക്കൂ ;പഠനം

2 hours ago
2 minutes Read
drinking water

ആരോഗ്യമുള്ള ശരീരത്തിന് ഭക്ഷണം പോലെ തന്നെ ഏറെ പ്രധാനമാണ് വെള്ളം. ഒരു ദിവസം കൃത്യമായ അളവിൽ വെള്ളം കുടിച്ചില്ലെങ്കിൽ അത് ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കും. ശരീരത്തിനുള്ളിലെ ആന്തരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ പോലും വെള്ളത്തിന് വലിയ പങ്കുണ്ട്. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ മനസികാരോഗ്യത്തിനും വെള്ളം ആവശ്യമാണ്.

ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മാനസികസമ്മർദ്ദം കൂട്ടുമെന്ന് പഠനങ്ങൾ പറയുന്നു. ലിവർപൂളിലെ ജോൺ മൂർസ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ആണ് ആവശ്യത്തിന് വെള്ളം കുടിക്കാത്തത് സ്ട്രെസ്സ് വർധിപ്പിക്കുന്നതിനും നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നതായി കണ്ടെത്തിയത്. വളരെ കുറച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ സ്ട്രെസ്സ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂട്ടുകയും അക്യൂട്ട് സ്ട്രെസ്സിന് കാരണമാവുകയും ചെയ്യുന്നതായി പഠനത്തിൽ കണ്ടെത്തി.

രണ്ട ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പരീക്ഷണം നടത്തിയത്. ഒരു ഗ്രൂപ്പ് ദിവസം 1.5 ലിറ്ററിൽ താഴെ വെള്ളം കുടിക്കുന്നവരും, മറ്റേ ഗ്രൂപ്പിലുള്ളവർ നിർദ്ദേശിച്ച അളവിലോ (സ്ത്രീകൾക്ക് ഏകദേശം 2 ലിറ്ററും പുരുഷന്മാർക്ക് ഏകദേശം 2.5 ലിറ്ററും) അതിലധികമോ കുടിക്കുതായും ചെയ്തു. ഏഴ് ദിവസം നേരേണ്ടുനിന്ന പരീക്ഷണത്തിനൊടുവിൽ ഇരു വിഭാഗങ്ങളെയും ട്രയർ സോഷ്യൽ സ്ട്രെസ്സ് ടെസ്റ്റ് (TSST) വിധേയമാക്കി. രണ്ട് ഗ്രൂപ്പിലുള്ളവരും പരിഭ്രാന്തി കാണിക്കുകയും ,അവരുടെ ഹൃദയമിടിപ്പ് വർധിക്കുന്നതായും കണ്ടെത്തി. ഗവേഷകർ സ്ട്രെസ് ഹോർമോണുകളുടെ അളവ് പരിശോധിച്ചതിൽ വലിയ വ്യത്യാസം കണ്ടെത്തി. വളരെ കുറച്ച വെള്ളം മാത്രം കുടിച്ചവരിൽ സ്ട്രെസ്സ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് വളരെ കൂടുതലായിരുന്നു.

Read Also: റഷ്യയുടെ ക്യാന്‍സര്‍ വാക്‌സിന്‍: ട്രയലുകളില്‍ നേടിയത് 100 ശതമാനം വിജയം; രോഗികള്‍ക്ക് സൗജന്യമായി നല്‍കാനും പ്ലാന്‍

കോർട്ടിസോളിന്റെ അളവ് വർധിക്കുന്നത് ഹൃദ്രോഗം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. നിർജ്ജലീകരണം കണ്ടെത്തിയ വിഭാഗക്കാർക്ക് ദാഹം പോലും അനുഭവപെട്ടില്ലെന്ന് പഠനത്തിൽ കണ്ടെത്തി. എന്നാൽ വിദഗ്ധ പരിശോധനയിൽ അവരുടെ ശരീരം വരണ്ട് ഉണങ്ങിയതായും കണ്ടെത്തി. അതിനാൽ തന്നെ ദാഹം അനുഭവപ്പെടുന്നതാണ് വെള്ളം കുടിക്കാനുള്ള സൂചനയെന്ന് കരുതരുതെന്നും ഗവേഷകർ പറയുന്നു.

ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറയുന്നത് വാസോപ്രെസിൻ ഹോർമോൺ റിലീസ് ചെയ്യുകയും ഇത് പിന്നീട് വെള്ളം ശേഖരിക്കാൻ വൃക്കകൾക്ക് മേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. ഇത് കോട്ടിസോളിന്റെ അളവ് വർധിപ്പിക്കുകയും ഇത് സ്ട്രെസ്സ് അനുഭവപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്നു.

ദിവസം ആറു മുതൽ എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് മാനസികസമ്മർദ്ദം തടയും. കൂടാതെ ഉറക്കം, വ്യായാമം, നല്ല പോഷകാഹാരം എന്നിവയും ഏറെ പ്രയോജനകരമാണ്. അതിനാൽ കടുത്ത സമ്മർദമോ വിഷമമോ വരുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് പഠനത്തിൽ പറയുന്നു.

Story Highlights : Drinking water can help reduce stress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top