ഡല്‍ഹിയില്‍ പ്രതിപക്ഷ റാലി ഇന്ന്; ആം ആദ്മിക്കൊപ്പം മമതയും ചന്ദ്രബാബു നായിഡുവും

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് പ്രതിപക്ഷ റാലി നടക്കും. ജന്തര്‍മന്ദറില്‍ ഉച്ചക്ക് 12 മണിക്കാണ് റാലി ആരംഭിക്കുക. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരും റാലിക്ക് നേതൃത്വം നല്‍കും.റാലിയില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല.ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കൂട്ടായ്മയ്ക്ക് ഒരിക്കല്‍ കൂടി വേദി ഒരുങ്ങുകയാണ്.
Read More:കോടതിയലക്ഷ്യ കേസില്‍ അനില്‍ അംബാനി ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകും
മമത ബാനര്‍ജി സംഘടിപ്പിച്ച ഐക്യ ഇന്ത്യാ റാലിക്ക് ശേഷമാണ് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്.സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക രാജ്യത്തെ രക്ഷിക്കുക എന്നതാണ് റാലിയുടെ മുദ്രാവാക്യം. 19 പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേ സമയം ഡല്‍ഹിയില്‍ എ.എ.പി. യുടെ ശത്രു പക്ഷത്തുള്ള കോണ്‍ഗ്രസ് പങ്കെടുക്കുമോ എന്ന് വ്യക്തമല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here