ബന്ധുനിയമനങ്ങളിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

ബന്ധുനിയമനങ്ങൾ നടത്തുന്നതിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി. മന്ത്രി ഇ പി ജയരാജനടക്കമുള്ള നേതാക്കൾ ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയർന്ന സ്ഥാനങ്ങളിൽ നിയമിച്ചതിലാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്.
പാർട്ടിക്കുളളിലും പുറത്തും പ്രതിഷേധം നടക്കുന്നതിനിടയിലാണ് സംഭവം. ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യയെയും ഭാര്യാ സഹോദരി പി കെ ശ്രീമതിയുടെ മകനെയും വ്യവസായവകുപ്പിന്റെ തലപ്പത്ത് നിയമിച്ചത്.
എന്നാൽ ഇരുനിയമനങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നില്ലെന്നാണ് സൂചന. വിവാദങ്ങളെ തുടർന്ന് പി കെ ശ്രീമതി, ഇ പി ജയരാജൻ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജില്ലാ സെക്രട്ടറി പി ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച.
Pinarayi vijayan, Kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here