അനന്തപുരിയില്‍ ഇനി 8 നാള്‍ ചലച്ചിത്രക്കാഴ്ചകളുടെ തോരാമഴ

തിരക്കാഴ്ചകളില്‍ ചലച്ചിത്രവിസ്മയങ്ങള്‍ സമ്മാനിച്ച് 20ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് 6 മണിക്ക് നിശാഗന്ധിയില്‍ തുടക്കമാകും. ഈ മാസം 11 വരെയാണ് മേള. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനം ചെയ്യും. തബല മാന്ത്രികന്‍ ഉസ്താദ് സക്കീര്‍ ഹുസൈന്‍ മുഖ്യാതിഥിയാകും. 14 വേദികളിലായി 12 വിഭാഗങ്ങളില്‍ 178 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജീന്‍ ജാക്വിസ് അനോഡിന്റെ ‘വൂള്‍ഫ് ടോട്ടം’ പ്രദര്‍ശിപ്പിച്ചുകൊണ്ട് 8 ദിവസം നീളുന്ന അതിരില്ലാത്ത ചലച്ചിത്ര കാഴ്ചയ്ക്ക് തുടക്കമാകും. കണ്ട്രി ഫോകസ്, കൊറിയന്‍ പനോരമ, സ്ത്രീശക്തി തുടങ്ങി 12 വിഭാഗങ്ങളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. 5 ലുതിയാന ചിത്രങ്ങളും 2 മ്യാന്‍മാര്‍ ചിത്രങ്ങളുമാണ് കണ്ട്രി ഫോക്കസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീശക്തി വിഭാഗത്തില്‍ 7 ഉം കൊറിയന്‍ പനോരമയില്‍ കിം കി ഡുക്കിന്റെ സ്റ്റോപ് ഉള്‍പ്പെടെ 6 ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here