സുഷ്മ സ്വരാജ് ഇന്ന് പാക്കിസ്ഥാന് സന്ദര്‍ശിക്കും

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് ഇന്ന് പാക്കിസ്ഥാനിലെത്തും. പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി സുഷ്മ സ്വരാജ് ഇന്ന് ചര്‍ച്ച നടത്തും. അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട് നടക്കുന്ന അഞ്ചാമത് മന്ത്രിതലയോഗമായ ‘ഹാര്‍ട്ട് ഓഫ് ഏഷ്യ’യില്‍ പങ്കെടുക്കാനാണ് സുഷ്മ പാക്കിസ്ഥാനിലെത്തുന്നത്. പാക്ക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായും സുഷ്മ ചര്‍ച്ച നടത്തും. വിദേശ സെക്രട്ടറി ജയശങ്കറും മന്ത്രിയ്ക്കൊപ്പം പാക്കിസ്ഥാനിലേക്ക് പോകുന്നുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ നല്‍കുന്നതാണ് ഇരുഭാഗത്തും അടുത്തിടയായി നടക്കുന്ന ഉന്നതതല ചര്‍ച്ചകള്‍. പാരീസില്‍ കാലാവസ്ഥാ ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രിമാരായ നരേന്ദ്ര മോഡിയും നവാസ് ഷെരീഫും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളുടേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തായ്ലന്റില് വെച്ച് ചര്‍ച്ച നടത്തി. ഇതില്‍ ഭീകരത, ജമ്മുകാശ്മീര്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു.
2012ല്‍ അന്നത്തെ യു.പി.എ. സര്‍ക്കാറിന്റെ കാലത്താണ് അവസാനമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി പാക്കിസ്ഥാന് സന്ദര്‍ശിച്ചത്. എസ്.എം. കൃഷ്ണയായിരുന്നു വിദേശകാര്യമന്ത്രി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here