Advertisement

ധോണി ഇനി പൂനെയ്ക്ക് സ്വന്തം. റൈന രാജ്‌കോട്ട് ടീമില്‍.

December 15, 2015
0 minutes Read

ഐപിഎല്‍ താര ലേലത്തില്‍ മഹേന്ദ്ര സിങ് ധോണിയെ പൂനെ സ്വന്തമാക്കി. 12.5 കോടി രൂപയ്ക്കാണ് പൂനെ മുന്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് നായകനെ സ്വന്തമാക്കിയത്.
ചെന്നൈ സൂപ്പര്‍കിങ്‌സിലെ ധോണിയുടെ സഹകളിക്കാരനായ സുരേഷ് റൈന പുതിയ ടീം രാജ്‌കോട്ടിന് വേണ്ടി കളിയ്ക്കും. റൈനയും ധോണിയും ഇതാദ്യമായാണ് നേരിട്ട് ഏറ്റുമുട്ടാന്‍ ഇറങ്ങുന്നത്. ഐ.പി.എല്‍. എട്ടാം സീസണ്‍ വരെ ഇരുവരും ചെന്നൈ ടീമിന്റെ ഭാഗമായിരുന്നു.

ചെന്നൈ ടീം ഉടമയും ബിസിസിഐ അധ്യക്ഷനുമായിരുന്ന ശ്രീനിവാസന്‍, മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ എന്നിവരുള്‍പ്പെട്ട അഴിമതി കേസിനെ തുടര്‍ന്ന് ടീം ഉടമസ്ഥരെ 2 വര്‍ഷത്തേക്ക് ഐ.പി.എല്ലില്‍നിന്ന് വിലക്കിയിരുന്നു. ഒപ്പം രാജ് കുന്ദ്രയുടെ രാജസ്ഥാന്‍ റോയല്‍സിനും 2 വര്‍ഷത്തെ വിലക്കുണ്ട്. ഈ ഒഴിവിലേക്കാണ് പുതിയ ടീമിനെ ഉള്‍പ്പെടുത്തിയത്. സഞ്ചീവ് ഗോയങ്കെയുടെ ഉടമസ്ഥതയിലുള്ള ടീം ആണ് പൂനെ. പൂനെയില്‍നിന്നുള്ള മുന്‍ ടീം ആയ പൂനെ വാറിയേഴ്‌സ് 2013 ല്‍ ടീം ഉടമസ്ഥതയിലെ പ്രശ്‌നങ്ങള്‍ കാരണം ഐ.പി.എല്ലില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.


ചെന്നൈ ടീം അംഗങ്ങളായിരുന്ന അജിങ്കെ റഹാനെ, ആര്‍ അശ്വിന്‍, എസ്. സ്മിത്ത്, ഡു പ്ലസി, എന്നിവര്‍ പൂനെയിലും രവീന്ദ്ര ജഡേജ, ബ്രണ്ടന്‍ മക്കല്ലം, ഫോക്‌നര്‍, ഡി. ബ്രാവോ എന്നിവര്‍ രാജ്‌കോട്ട് ടീമിന് വേണ്ടിയും കളിയ്ക്കും. 2016 ഏപ്രില്‍ 8 മുതല്‍ മെയ് 29 വരെയാണ് ഐപിഎല്ലിന്റെ 9ാം സീസണ്‍ നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top