Advertisement

H1N1 വ്യാപനം; കുസാറ്റ് ക്യാമ്പസ് അടച്ചു

20 hours ago
2 minutes Read
CUSAT

വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചതോടെ കൊച്ചിൻ യുണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ക്യാമ്പസ് അടച്ചു. അടുത്ത മാസം 5-ാം തീയതി വരെയാണ് ക്യാമ്പസ് പൂർണമായും അടച്ചിരിക്കുന്നത്. ക്ലാസുകൾ നാളെ മുതൽ ഓൺലൈൻ ആയി നടത്തും. അഞ്ച്‌ വിദ്യാർഥികൾക്ക് നിലവിൽ രോഗബാധ സ്ഥിരീകരിച്ചു.പല വിദ്യാർഥികളും രോഗബാധ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പസ് അടച്ചിരിക്കുന്നത്.

5-ാം തീയതി മുതൽ ഭാഗീകമായി ഓരോ ഡിപ്പാർട്മെന്റുകളും തുറന്നു പ്രവർത്തിക്കും ശേഷം ക്യാമ്പസിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചതിന് ശേഷം മാത്രമായിരിക്കും പൂർണമായും തുറന്നു പ്രവർത്തിക്കുക. ക്യാമ്പസിലുള്ള വിദേശ വിദ്യാർഥികൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും ഹോസ്റ്റലിൽ തുടരാനുള്ള അനുവാദം നൽകിയിട്ടുണ്ട്. മറ്റ് വിദ്യാർഥികൾ വീടുകളിലേക്ക് പോകണമെന്നാണ് നിർദേശം. എസ്എൽഎസ് ക്യാമ്പസിലെ വിദ്യാർഥികൾക്കാണ് H1N1 സ്ഥിരീകരിച്ചിരിക്കുന്നത്.

Story Highlights : H1N1 outbreak; CUSAT campus closed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top