Advertisement

ജാതി അധിക്ഷേപമെന്ന് പരാതി; സിപിഐ കുന്നത്തൂര്‍ മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ 9പേര്‍ക്കെതിരെ കേസ്

16 hours ago
2 minutes Read
police-1

കൊല്ലം ചിറ്റുമലയില്‍ ജാതി അധിക്ഷേപം നടത്തിയെന്ന സ്ത്രീയുടെ പരാതിയില്‍ സിപിഐ മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ 9പേര്‍ക്കെതിരെ കേസ്. സിപിഐ കുന്നത്തൂര്‍ മണ്ഡലം സെക്രട്ടറി സി ജി ഗോപുകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി. മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ജാതി അധിക്ഷേപം നടത്തിയെന്നാണ് പരാതി. (caste abuse Complaint against cpi leader)

കെപിഎംഎസ് നേതാവുകൂടിയായ ഒരാളുടെ വീട്ടില്‍ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടെ സിപിഐ നേതാക്കള്‍ ആ വീട്ടിലെ സ്ത്രീയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നാണ് പരാതി. തര്‍ക്കമുണ്ടായ സ്ഥലത്തുകൂടി സഞ്ചരിക്കുന്നത് തടഞ്ഞെന്നും പരാതിയില്‍ പറയുന്നുണ്ട്.

Read Also: ഡിജിറ്റൽ – സാങ്കേതിക സർവകലാശാലയിലെ താത്കാലിക വി സിമാർക്ക് തുടരാം; പുതിയ വിജ്ഞാപനം ഇറക്കി ഗവർണർ

പട്ടികജാതി കമ്മിഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ശാസ്താംകോട്ട ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ ചുമതല. മുന്‍പും കുന്നത്തൂര്‍ സിപിഐക്കെതിരെ ജാതി അധിക്ഷേപ പരാതി ഉയര്‍ന്നിട്ടുണ്ട്. പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒരു നേതാവ് സ്ഥാനമൊഴിഞ്ഞപ്പോള്‍ മണ്ഡലം കമ്മിറ്റി ഓഫിസ് ചാണകവെള്ളമൊഴിച്ച് ശുദ്ധീകരിച്ച സംഭവം വിവാദമായിരുന്നു.

Story Highlights : caste abuse Complaint against cpi leader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top