Advertisement

ഭാര്യയെ അവര്‍ ജോലിക്ക് നില്‍ക്കുന്ന വീട്ടില്‍പ്പോയി കുത്തിക്കൊന്നു; കൊല്ലത്ത് യുവാവ് പിടിയില്‍

19 hours ago
2 minutes Read
husband killed wife in kollam

കൊല്ലം അഞ്ചാലുംമൂട് താന്നിക്കമുക്കില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കല്ലുവാതുക്കല്‍ ജിഷാ ഭവനില്‍ രേവതിയാണ് മരിച്ചത്. രേവതി ജോലിക്ക് നിന്ന വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ഭര്‍ത്താവ് ജിനു കൊല നടത്തിയത്. കൊലയ്ക്ക് പിന്നിലുള്ള പ്രകോപനം പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. (husband killed wife in kollam)

കഴിഞ്ഞ ദിവസം രാത്രി 10.25ഓടെയാണ് സംഭവം നടന്നത്. രേവതി ജോലി ചെയ്യുന്ന വീട്ടിലെത്തി അവരെ കുത്തിക്കൊന്ന ശേഷം ഭരണിക്കാവിലെത്തി തന്റെ സഹപ്രവര്‍ത്തകരോട് ജിനു തന്നെയാണ് കുറ്റസമ്മതം നടത്തിയത്. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ശൂരനാട് പൊലീസെത്തി ജിനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Read Also: ആരോഗ്യ വകുപ്പിന്റെ വാദങ്ങൾ പൊളിയുന്നു; ചികിത്സയ്ക്ക് ഉപകരണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ഡോ. ഹാരിസ് അയച്ച കത്ത് പുറത്ത്

ജിനുവിന്റേയും രേവതിയുടേയും പ്രണയവിവാഹമായിരുന്നു. കാസര്‍ഗോഡ് സ്വദേശിയാണ് രേവതി. ഈയടുത്ത ദിവസങ്ങളില്‍ ഭര്‍ത്താവും ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു.

Story Highlights : husband killed wife in kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top