കൊല്ലത്ത് നാല് വിദ്യാര്‍ത്ഥികള്‍ക്ക് H1N1; സ്‌കൂള്‍ അധികൃതരുമായി അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് H1 N1 സ്ഥിരീകരിച്ചു. എസ് എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ 9 ക്ലാസിലെ കുട്ടികള്‍ക്കാണ് H1N1 ബാധിച്ചത്. പനി ബാധിച്ച കുട്ടികള്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്.സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടപടി തുടങ്ങി. പനി ബാധിച്ച മറ്റുകുട്ടികളെ ടെസ്റ്റ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. കൂടുതല്‍ കുട്ടികള്‍ക്ക് അസുഖം ബാധിച്ചതായും സംശയമുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുമായി ആരോഗ്യ വകുപ്പ് അടിയന്തര യോഗം വിളിച്ചു. (Four students in Kollam test positive for H1N1)
പനി ബാധിച്ച നാല് വിദ്യാര്‍ത്ഥികളും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. സ്‌കൂളില്‍ പനി ബാധിതരായ മറ്റ് കുട്ടികളേയും ഉടന്‍ പരിശോധനയ്ക്ക് വിധേയരാക്കും. സ്‌കൂള്‍ താത്ക്കാലികമായി അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളിലേക്ക് അടിയന്തര യോഗത്തിന് ശേഷം ആരോഗ്യവകുപ്പ് കടക്കുമെന്നാണ് സൂചന. രാത്രി എട്ട് മണിക്കാണ് യോഗം നടക്കുക.
H1N1 ലക്ഷണങ്ങള്‍:
ഇടവിട്ടുള്ള പനി
പേശികള്‍ക്ക് വേദന
വിറയല്‍
ചുമ
തൊണ്ടവേദന
മൂക്കടപ്പ്
കണ്ണുകളില്‍ ചുവപ്പ്
കണ്ണുവേദന
ശരീരവേദന
തളര്‍ച്ചയും ക്ഷീണവും
തലവേദന
വയറിളക്കം
മനംപുരട്ടല്‍
Story Highlights : Four students in Kollam test positive for H1N1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here