അറബിക്കടലിന്റെ റാണിയ്ക്ക് ഇന്ന് ചരിത്ര നിമിഷം
അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ ഇന്ന് സായുധസേനാമേധാവികളുടെ സംയുക്ത യോഗം നടക്കുന്നു. പ്രതിരോധനയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന യോഗം ചരിത്രത്തിലാദ്യമായാണ് ഡല്‍ഹിയ്ക്ക് പുറത്ത് നടക്കുന്നത്.
അറബിക്കടലില്‍ കൊച്ചിതീരത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുന്ന വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയിലാണ് കോണ്‍ഫറന്‍സ്.
നാവിക സേനയുടെ അഭ്യാസ പ്രകടനവും ഇതിന്റെ ഭാഗമായി ഉണ്ടാകും.
കര-നാവിക-വ്യോമ സേനാ മേധാവികള്‍ പ്രധാനമന്ത്രിയോടും പ്രതിരോധമന്ത്രിയോടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നതാണ് പ്രധാന പരിപാടി. നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്യും. ‘അപ്രതീക്ഷിതമായ ഭീഷണിയും അദൃശ്യനായ ശത്രുവും’ എന്ന വിഷയത്തിലാണ് കരസേന ഊന്നല്‍ നല്‍കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോഡി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, കരസേനാ മേധാവി ദല്‍ബീര്‍സിങ് സുഹാഗ്, വ്യോമസേനാമേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹ, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.കെ. ധോവന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here