മോഡിയ്ക്ക് പ്രധാനമന്ത്രിയാകാമെങ്കില്‍ തനിയ്ക്കുമാകാമെന്ന് അസം ഖാന്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയക്കെതിരെ ആരോപണവുമായി അസം ഖാന് എത്തുന്നത് ഇത് ആദ്യമല്ല. ഇത്തവണത്തെ ആരോപണം ഗൂഗിളിനെ ഉദ്ദരിച്ചാണ്. ലോകത്തെ 10 ക്രിമിനലുകളുടെ പട്ടികയില്‍ മോഡിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മുതിര്‍ന്ന സമാജ്വാദി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ അംഗവുമായ അസം ഖാന് ആരോപിക്കുന്നത്.
ഇത് താന്‍ പറയുന്നതല്ലെന്നും ഗൂഗിളില്‍ കണ്ടില്ലേ എന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു. അതുകൊണ്ടുതന്നെ മോഡിജിയ്ക്ക് പ്രധാനമന്ത്രിയാകാമെങ്കില്‍ തനിയ്ക്കും പ്രധാനമന്ത്രിയാകാമെന്നും അദ്ദേഹം പറഞ്ഞു.
മോഡി രാജിവെച്ചാല്‍, എല്ലാ അംഗങ്ങളും തന്നെ തെരെഞ്ഞെടുത്താല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്നും ഇത് ഇന്ത്യയ്ക്ക് ഏറെ വളര്‍ച്ചയുണ്ടാക്കുമെന്നും ഖാന് പറഞ്ഞു. പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ താനാണ്. സമയമാകുമ്പോള്‍ മുലായംസിങ് തന്നെ നിര്‍ദ്ദേശിക്കുമെന്നും ഖാന്.
ഉത്തര്‍പ്രദേശിലെ ഉപ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ എന്നെ പരിഹസിക്കുകയാണോ ഞാന്‍ ഭാവിയിലെ പ്രധാനമന്ത്രിയല്ലേ എന്നും അദ്ദേഹം ചോദിച്ചു.
അരവിന്ദ് കെജ്രിവാളിന്റെ ഓഫീസ് റെയ്ഡ് ചെയ്ത നടപടി രാഷ്ട്രീയ നിലപാടുകളോടുള്ള ബി.ജെ.പി. യുടെ ബഹുമാനക്കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2002 ലെ ഗുജ്റാത്ത് കലാപത്തിലെ മോഡിയുടെ പങ്കിനെ കുറിച്ചും അസം ഖാന് മുമ്പ് ആരോപണം ഉന്നയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here